കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
ഡല്‍ഹി: നികുതി പുനര്‍നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാലുവർഷത്തെ പുനർമൂല്യനിർണയ നടപടികൾ സംബന്ധിച്ച് ആദായനികുതി വകുപ്പിൻ്റെ ഉത്തരവിനെതിരെ കോണ്‍ഗ്രസ് ൽകിയ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളി. 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിലെ പുനർമൂല്യനിർണയം ചോദ്യം ചെയ്തുള്ള കോൺഗ്രസിൻ്റെ ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ചുകൊണ്ടു കൂടിയാണ് കോടതി കോണ്‍ഗ്രസിന്റെ ഹർജി തള്ളിയത്. കോടതി നടപടിയോടെ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ സമീപകാലത്തെങ്ങും പ്രവര്‍ത്തന ക്ഷമമായേക്കില്ല. ലോക്സഭ തിരഞ്ഞെടുപ്പ് അടങ്ങുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ തുറക്കാതിരിക്കുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തെില്‍ 520 കോടിയില്‍ അധികം രൂപയുടെ നികുതി കോണ്‍ഗ്രസ് അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാലയളവില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി എന്നീ കുറ്റങ്ങളാണ് കോണ്‍ഗ്രസിനെതിരായി ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് പാർട്ടി അക്കൗണ്ടുകള്‍ റദ്ദാക്കിയത്.
നാല് ബാങ്കുകളിലെ 11 പാർട്ടി അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയാണ് പാര്‍ട്ടി നേതൃത്വം നേരിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ പാർട്ടിയുടെ സാമ്പത്തിക സ്ഥിതി തകർക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം, പുനർമൂല്യനിർണയ നടപടികൾ സമയബന്ധിതമാണെന്നും കോണ്‍ഗ്രസ് വാദിക്കുന്നു.
ആദായനികുതി വകുപ്പിന് പരമാവധി ആറ് വർഷത്തേക്ക് മൂല്യനിർണയം പുനഃപരിശോധിക്കാൻ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ നികുതി പുനർനിർണയ നടപടികൾ സമയബന്ധിതമാണെന്ന് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി വാദിച്ചു.
എന്നാല്‍ ഈ വാദത്തെ ശക്തമായി ഇഡി എതിർക്കുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു നിയമ വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയില്‍ അധികം രൂപയാണെന്നാണ് ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു.












Click it and Unblock the Notifications