Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; കപില്‍ സിബല്‍ പാർട്ടിവിട്ടു, എസ്പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

ദില്ലി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് പാർട്ടിയില്‍ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്. മുതിർന്ന പാർട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് അവസാനമായി കോണ്‍ഗ്രസ് പാളയത്തോട് വിട പറഞ്ഞത്. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയുമായി സഹകരിക്കുന്ന അദ്ദേഹം ഈ മാസം അവസാനം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി ടിക്കറ്റില്‍ ഉത്തർപ്രദേശില്‍ നിന്ന് മത്സരിക്കുകയും ചെയ്യും.

ഉത്തർപ്രദേശിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ കപിൽ സിബൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. മെയ് 16 ന് തന്നെ താന്‍ കോണ്‍ഗ്രസില്‍ രാജിവെച്ചുവെന്നാണ് കപില്‍ സിബല്‍ വ്യക്തമാക്കുന്നത്. അതേസമയം എസ്പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെങ്കില്‍ ഔദ്യോഗികമായി പാർട്ടിയില്‍ ചേരുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

kapil-

Recommended Video

cmsvideo
    തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

    "ഞാൻ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. പാർലമെന്റിൽ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണ്. ഒരു സ്വതന്ത്ര ശബ്ദം സംസാരിച്ചാൽ അത് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ജനങ്ങൾ വിശ്വസിക്കും," സിബൽ പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ നിലവിലെ അംഗബലം അനുസരിച്ച് 3 സീറ്റുകളിലേക്ക് എസ്പിക്ക് തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിക്കാന്‍ സാധിക്കും.

    മുതിർന്ന അഭിഭാഷകൻ എന്ന നിലയിൽ യാദവ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് കപില്‍ സിബല്‍. 2017 ജനുവരിയിൽ ശിവപാല്‍ യാദവുമായി കുടുംബ വഴക്ക് രൂപപ്പെട്ടപ്പോള്‍ അഖിലേഷ് യാദവിന് 'സൈക്കിൾ' ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലടക്കം വാദിച്ചത് കപില്‍ സിബലായിരുന്നു.

    കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ സിബൽ, പാർട്ടിയുടെ നേതൃത്വത്തെയും സംഘടനയെയും സമ്പൂർണമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച "G-23" എന്ന ഗ്രൂപ്പിലെ പ്രമുഖ അംഗം കൂടിയായിരുന്നു. പിന്നീടുള്ള ദിനങ്ങളില്‍ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്ത് എത്തുകയും ചെയ്തിരുന്നു.

    അഞ്ച് മാസത്തിനിടയില്‍ കോണ്‍ഗ്രസിനോട് വിടപറയുന്ന മുതിർന്ന നേതാക്കളില്‍ അഞ്ചാമനാണ് കപില്‍ സിപല്‍. സുനില്‍ ജാഖർ, ഹർദിക് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. മുന്‍ പഞ്ചാബ് പി സി സി അധ്യക്ഷനായ സുനില്‍ ജാഖർ ബി ജെ പിയില്‍ ചേർന്നപ്പോള്‍ ഹർദ്ദിക് പട്ടേല്‍ തന്റെ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇദ്ദേഹവും ബി ജെ പിയില്‍ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+