കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തതില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ബഹുനില കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായി. മൂന്ന് കുട്ടികളും മരിച്ചവരിലുണ്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

Google Oneindia Malayalam News
jharkhand fire

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തതില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ബഹുനില കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായി. മൂന്ന് കുട്ടികളും മരിച്ചവരിലുണ്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ധന്‍ബാദിലെ ആശിര്‍വാദ് ടവറിലാണ് തീപ്പിടുത്തമുണ്ടായത്.

ഇത് പലയിടത്തേക്കും പടരുകയായിരുന്നു. തീ കത്തി പടരുന്നത് വളരെ അകലെ നിന്നും കാണാമായിരുന്നു. നിരവധി പേര്‍ ഈ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്.

അതേസമയം എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മരണനിരക്ക് ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് ക്രമസമാധാന നിലയുടെ ചുമതലയുള്ള ഡിഎസ്പി അറിയിച്ചു.

തീ ആളിപ്പടര്‍ന്നാണ് വന്‍ അപകടത്തിന് കാരണമായതെന്നാണ് വിവരം. തലസ്ഥാന നഗരിയായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് തീപ്പിടുത്തം നടന്ന ധന്‍ബാദ്. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അനുശോചനം രേഖപ്പെടുത്തി.

ജില്ലാ ഭരണകൂടം കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും, അപകടത്തില്‍പ്പെട്ടവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഏഴ് സ്ത്രീകളും, മൂന്ന് പുരുഷന്മാരുമുണ്ട്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. നിരവധി ആംബുലന്‍സുകളും, അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

നിലവില്‍ കെട്ടിടത്തിലെ ആറും ഏഴും നിലയില്‍ കുടുങ്ങി പോയ ആളുകളെയാണ് അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ പുറത്തെത്തിക്കാന്‍ നോക്കുന്നത്. ജില്ലാ ഭരണകൂടം കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. പരിക്കേറ്റ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം താന്‍ നേരിട്ട് സംഭവവികാസങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ ഈ കെട്ടിടത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുവെന്ന് ധന്‍ബാദ് എസ്എസ്പി സഞ്ജീവ് കുമാര്‍ പറഞ്ഞു.

അപകടകാരണം ഇപ്പോഴും വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
heavy fire at jharkhand's dhanbad residential building, 14 died including 3 children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X