പൂഞ്ചില്‍ വീണ്ടും വെടിവെയ്പ്! ശക്തമായി തിരിച്ചടിച്ച് ഇന്ത്യ!
Recommended Video

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തത്. രാവിലെ 6 മുതല്‍ 7 മണി വരെയാണ് വെടിവെപ്പ് ഉണ്ടായത്.അതേസമയം ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം രാവിലെ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. അതിര്‍ത്തിയിലെ ആറ് ഇടങ്ങളില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിരുന്നു. മേഖലയില്‍ പാക് സൈന്യം ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇന്ത്യന്‍ സൈന്യം ഇതിനെയെല്ലാം ശക്തമായി തിരിച്ചടിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
സിയാല്‍കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പാക് സൈന്യം ആയുധ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങളും പറക്കുന്നുണ്ട്. ഇതോടെ ഇന്നും അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.












Click it and Unblock the Notifications