മുംബൈയിൽ ശക്തമായ കാറ്റും മഴയും; മരങ്ങൾ കടപുഴകി വീഴുന്നു, ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
മുംബൈ: നഗരത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ നിര്‍ത്താതെ തുടരുകയാണ്. ഇതിനിടെ വലിയ ദുരന്തം വിതച്ച് ശക്തമായ കാറ്റും മുംബൈയില്‍ വീശുകയാണ്. വൈകുന്നേരത്തോടെ 107 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു. നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും റോഡിലേക്ക് തകര്‍ന്ന് വീണിരിക്കുകയാണ്. മഴയും കാറ്റും ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പൊലീസും മന്ത്രി ആദിത്യ താക്കറെയും മുന്നറിയിപ്പ് നല്‍കി.
രണ്ട് ദിവസമായി തുടരുന്ന മഴ ഇന്ന് രാത്രി കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത കാലത്ത് മുംബൈയില്‍ വീശിയ നിസര്‍ഗ ചുഴലിക്കാറ്റിനേക്കാള്‍ ശക്തിയായാണ് ഇപ്പോള്‍ കാറ്റുവീശുന്നത്. 60-70 കിലോ മീറ്ററില്‍ വീശിയ കാറ്റ് വൈകീട്ടോടെ ശക്തി പ്രാപിക്കുകയായിരുന്നു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് താനയിലേക്കുള്ള പ്രധാന പാതകളിലെ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവിലെ സ്ഥിതി ഗതികള്‍ അവലോകനം ചെയ്തുവരികയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഓഫീസ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ഫോണില്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാരിന് എല്ലാ വിധ പിന്തുണയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
ദുരന്തങ്ങളോട് ഉടനടി പ്രതികരിക്കുന്നതിനായി നാഗ്പൂര്‍, കോലാപ്പൂര്‍, സാംഗ്ലി, സതാര, താനെ, കുര്‍ള, പല്‍ഘര്‍ എന്നിവിടങ്ങളില്‍ തങ്ങളുടെ ടീമുകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. എല്ലാവരേയും വീടിനുള്ളില്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്കെല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ന്ന വേഗതയുള്ള കാറ്റും കനത്ത മഴയും മുംബൈയില്‍ പതിച്ചിട്ടുണ്ട്. എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, പ്രത്യേകിച്ചും ഇത് കവര്‍ ചെയ്യാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരോട്. നിങ്ങള്‍ സുരക്ഷിതമായി തുടരണം- ആദത്യ താക്കറെ ട്വിറ്ററില്‍ കുറിച്ചു.
കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, വെള്ളപ്പൊക്ക സാധ്യത; കോഴിക്കോട് വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട്
സുശാന്ത് കേസിൽ വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ്: വെള്ളിയാഴ്ച ഹാജരാകാൻ റിയയ്ക്ക് നിർദേശം
ഒവൈസിക്കും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനുമെതിരെ പരാതി; ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിന് പ്രേരണ