ആന്ധ്ര:കനത്ത മഴ, നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഹൈദരാബാദ്: നാലുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രയില്‍ നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ആയിരത്തോളം ജനങ്ങളെയാണ് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്.
മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഗൂണ്ടുര്‍ ജില്ലയില്‍ തുറന്നിട്ടുള്ള 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,000 പേരാണ് കഴിയുന്നത്. വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

കെട്ടിടങ്ങല്‍
നിരവധി കട്ടിടങ്ങള്‍ തകര്‍ന്ന് വീണിട്ടുണ്ട്. കാല്‍നടയാത്രപോലും ഇവിടങ്ങളില്‍ ദുസ്സഹമാണ്.

എവിടെ കേറിനില്‍ക്കണം
കനത്ത മഴയില്‍ വീടിനകത്തും വെള്ളം കേറിയ നിലയില്‍.

കൃഷി
മഴയില്‍ കന്നത്ത കൃഷിനാശവുമുണ്ടായി.

കുടിലുകള്‍
വെള്ളത്തിനടിയിലാകുന്ന കുടിലുകള്‍. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍

റോഡോ അണക്കെട്ടോ
മഴയുടെ ഒരു ഭീകരമുഖം. അണക്കെട്ടുപോലെ റോഡ്.

എവിടെ നിന്ന് കളിക്കും
മഴയ്ക്ക് ശേഷം കളിക്കാനിറങ്ങിയ കുട്ടികളുടെ സങ്കടം

ദുരിതാശ്വാസ ക്യാമ്പുകള്‍
മഴ ഏറ്റവുമധികം നാശം വിതച്ച ഗൂണ്ടൂര്‍ ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 11000 ത്തോളം പേരാണ് കഴിയുന്നതെന്ന് ജില്ലാ കളക്ടര്‍ സുരേഷ് കുമാര്‍ അറിയിച്ചു.

തിരയടിക്കുന്നു
കനത്ത മഴയില്‍ കടലില്‍ നിന്നുള്ളൊരു ദൃശ്യം

റെയില്‍വെ
തീരദേശ ആന്ധയില്‍ റോഡ്, ട്രെയിന്‍ സര്‍വീസുകളെല്ലാം തകരാറിലായിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സഹായമെത്തിക്കാനും മുഖ്യമന്ത്രി നര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തവങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ദുരന്ത നിവാരണ സേന, പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നീ അടിയന്തിര സേനാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.












Click it and Unblock the Notifications