കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലെ റോഡുകളില്‍ മീന്‍ പിടിച്ച് ജനം;മഴ തുടര്‍ന്നാല്‍ നഗരം ചെന്നൈയുടെ വഴിയേ വെളളത്തിലാവും !!

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: മഴ തുടര്‍ന്നാല്‍ വൈകാതെ ബെംഗളൂരുവിനും ചെന്നൈയുടെ അവസഥയായിരിക്കും. മഴവെള്ളം ഒഴുകി പോവാന്‍ സ്ഥലമില്ലാത്ത അവസ്ഥയില്‍ നഗരം മുങ്ങിപ്പോകും. പലയിടത്തും റോഡുകള്‍ വെള്ളത്തിലാണ് .

തടാകങ്ങള്‍ കവിഞ്ഞൊഴുകി ജനങ്ങള്‍ മീന്‍ പിടിക്കുന്ന കാഴ്ച്ചയായിരുന്നു കഴിഞ്ഞ ദിവസം നഗരത്തിന്റെ ചിലഭാഗങ്ങളില്‍. മഴ തുടര്‍ന്നാല്‍ ബെംഗളൂരുവിനും ചെന്നൈയുടെ അവസ്ഥ വരുമോ എന്ന ആശങ്കയിലാണ് ജനം. നഗരത്തിലെ മഴ ഇങ്ങനെയൊക്കെയാണ് നാശം വിതക്കുന്നത്...

 കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ അന്തരിച്ചു കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ അന്തരിച്ചു

വീടുകളില്‍ വെളളം കയറി

വീടുകളില്‍ വെളളം കയറി

കഴിഞ്ഞ വെള്ളിയാഴ്ച്ച പെയ്ത മഴയില്‍ നഗരത്തിലെ 500 ഓളം വീടുകള്‍ വെളളത്തിലായിരുന്നു. അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞു വീടിനുള്ളിലേക്കൊഴുകി. പലയിടത്തും അഴുക്കുചാല്‍ നവീകണം പാതിവഴിയിലാണെന്നതാണിതിനു കാരണം.

റോഡില്‍ മീന്‍ പിടിക്കാന്‍ തിരക്ക്

റോഡില്‍ മീന്‍ പിടിക്കാന്‍ തിരക്ക്

നഗരത്തിന്റെ ചുറ്റുപാടുമുള്ള തടാകങ്ങള്‍ കവിഞ്ഞൊഴുകിയപ്പോള്‍ റിങ് റോഡിനു സമീപമുളള പ്രദേശങ്ങളിലുളളവര്‍ റോഡില്‍ നിന്ന് മീന്‍ പിടിക്കുന്ന കാഴ്ച്ചയായിരുന്നു കഴിഞ്ഞ ദിവസം. ബിലേകനഹള്ളി ,കൊടിചിക്കനഹള്ളി തുടങ്ങിയ തടാകങ്ങള്‍ കരകവിഞ്ഞതാണ് മത്സ്യങ്ങള്‍ റോഡിലേക്കൊഴുകിയത്.

 മരം വീഴ്ച്ച

മരം വീഴ്ച്ച

ഒരു മഴ പെയ്താല്‍ നഗരത്തിന്റെ പലയിടങ്ങളിലായി മരം വീണ് വാഹനങ്ങള്‍ തകരുന്നത് സഥിരം കാഴ്ച്ചയാണ്. മരങ്ങള്‍ കടപുഴകിയുണ്ടാവുന്ന നാശനഷ്ടങ്ങള്‍ വേറെയും.

മാലിന്യക്കൂമ്പാരം

മാലിന്യക്കൂമ്പാരം

കോര്‍പ്പറേഷന്‍ പല നടപടികള്‍ ആവിഷ്‌ക്കരിച്ചിട്ടും നഗരത്തിന്റെ മാലിന്യ പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. നഗരത്തിന്റെ പല ഭാഗത്തും മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിച്ച കാഴ്ച്ച കാണാം. മഴ പെയ്താല്‍ ഇവ ഒന്നാകെ റോഡിലേക്കൊഴുകുന്ന അവസഥയാണ്

അസുഖങ്ങള്‍

അസുഖങ്ങള്‍

കഴിഞ്ഞ ദിവസമാണ് ഒരിടവേളയ്ക്കു ശേഷം നഗരത്തില്‍ വീണ്ടും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിര്‍ത്താതെ മഴ തുടര്‍ന്നാല്‍ അസുങ്ങള്‍ പടരുമെന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്.

 വൈദ്യുതിയുമില്ല കുടിവെളളവുമില്ല

വൈദ്യുതിയുമില്ല കുടിവെളളവുമില്ല

മഴ കനത്തതോടെ പലയിടങ്ങളിലും വൈദ്യുതിയും കുടിവെളളവും മുടങ്ങി. നഗരം മഴ ദുരിതത്തിലാഴുമ്പോള്‍ ബിബിഎംപിയും ബിഡിഎ യും പരസ്പരം പഴി ചാരുകയാണ്.

തടാകങ്ങള്‍

തടാകങ്ങള്‍

നഗരത്തിനു ചുറ്റുപാടുമുളള തടാകങ്ങളാണ് ബെംഗളൂരുവിനു മഴക്കാലത്ത് ഭീഷണി. വരും ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷം ചെന്നെയിലുണ്ടായ വെള്ളപൊക്കത്തിനു സമാനമായ അവസ്ഥയായിരിക്കും ഇവിടെയും എന്ന ആശങ്കയിലാണ് നഗര വാസികള്‍.

കെട്ടിടങ്ങള്‍

കെട്ടിടങ്ങള്‍

തൊട്ടു തൊട്ടു നില്‍ക്കുന്ന കെട്ടിടങ്ങളും മണ്ണു കാണാത്ത കോണ്‍ക്രീറ്റ് നിലങ്ങളും തന്നെയായിരുന്നു ചെന്നൈയെ കഴിഞ്ഞ വര്‍ഷം വെള്ളത്തിലാഴ്ത്തിയത്. ബെംഗളൂരുവിന്റെ അവസ്ഥയും അതു തന്നെയാണ്.

ചെന്നൈ

ചെന്നൈ

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ മുന്നൂറിലധികം ആളുകളാണ് മരിച്ചത്. നൂറുകോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി.

മഴ തുടരും

മഴ തുടരും

രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ ഇനിയും മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

English summary
Heavy rain on the city to its knees once again and exposed its poor infrastructure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X