കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ; മുംബൈയില്‍ വെള്ളപ്പൊക്കം, ഓഫീസുകള്‍ അടച്ചു, ട്രെയിനുകള്‍ നിര്‍ത്തി, ഒരു മരണം

Google Oneindia Malayalam News

മുംബൈ: തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന മുംബൈയില്‍ വെള്ളപ്പൊക്കം. ഒട്ടേറെ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നുവരികയാണ്. വാഹന ഗതാഗതം പൂര്‍ണമായി പലയിടത്തും മുടങ്ങി. ലോക്കല്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള സേവനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. മുംബൈയോട് ചേര്‍ന്നുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
Mumbai Rains, Weather Today Updates: Road, train movement hit following heavy downpours
3

ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. താനെ, പൂനെ, റായ്ഗഡ്, രത്‌നഗിരി ജില്ലകളിലും മഴ പെയ്യുന്നുണ്ട്. മുംബൈ കോര്‍പറേഷന്‍ പരിധിയിലെ എല്ലാ ഓഫീസുകളും അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 26 പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഗോറിഗാവ് കിങ് സര്‍ക്കിള്‍, ഹിന്ദ്മാത, ശിവജി ചൗക്ക്, ഷെല്‍ കോളനി, കുര്‍ള എസ്ടി ഡിപോട്ട്, ബാന്ദ്ര എന്നിവിടങ്ങളെല്ലാം വെള്ളത്തിലായി. വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ മണ്ണിടിച്ചിലുണ്ടായി.

ഉച്ചയ്ക്ക് ശക്തമായ മഴ പെയ്യാനും കാറ്റടിക്കാനും തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട് എന്നാണ് മുന്നറിയപ്പ്. കടലോരത്തേക്കോ താഴ്ന്ന പ്രദേശങ്ങളിലേക്കോ ആരും പോകരുതെന്നാണ് നിര്‍ദേശം. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശത്തുള്ളവര്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശമുണ്ട്. 4.51 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായേക്കും. വ്യാഴാഴ്ച വരെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കും.

X

ജൂണിനും ഒക്ടോബറിനുമിടയിലായി എല്ലാ വര്‍ഷവും മുംബൈയില്‍ വെള്ളപ്പൊക്കം പതിവാണ്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ ഫലം കാണാറില്ല. കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ ഒട്ടേറെ പേര്‍ മരിക്കുകയും ഗതാഗതം ദിവസങ്ങളോളം നിലയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവമുള്ളതാണ്. കൊറോണ രോഗ വ്യാപന ഭീതി ഒഴിയാത്ത നഗരമാണ് മുംബൈ. അതുകൊണ്ടുതന്നെ പ്രളയം വന്‍ ദുരന്തത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയുണ്ട്.

English summary
Heavy rain continue; Flooding in Mumbai, Office closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X