കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ തുടരുന്നു; തെലങ്കാനയിലും മഹാരാഷ്ട്രയിലുമായി 77 മരണം, കൃഷിമേഖലയില്‍ വ്യാപക നാശനഷ്ടം

Google Oneindia Malayalam News

ഹൈദരാബാദ്: പശ്ചിമ-ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും പ്രളയത്തിലുമായി 77 മരണം റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുതലുള്ള കണക്കാണിത്. തെലങ്കാനയിലും മഹാരാഷ്ട്രയിലുമയാണ് ഇത്രയധികം പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഇതില്‍ 50 പേരും തെലങ്കാനയില്‍ നിന്നുള്ളവരാണ്. കനത്ത മഴയില്‍ കാര്‍ഷിക മേഖലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

flood

പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. തെലങ്കാനയില്‍ മാത്രം ഏകദേശം 5000 കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1350 കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലും ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ തുടരുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹൈദരബാദിലെ താഴ്ന്ന പ്രദേശങ്ങള്‍ ഒട്ടുമിക്കവയും വെള്ളത്തിന് അടിയിലാണ്. അതേസമയം, പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പുതിയ വീട് വച്ച് നല്‍കുമെന്നും ഭാഗികമായി തകര്‍ന്നവര്‍ക്ക് അറ്റകുറ്റ പണികള്‍ക്കായുള്ള ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് 7.35 ലക്ഷം ഏക്കര്‍ കൃഷിസ്ഥലം ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. 50 ശതമാനം വിളകളും നശിച്ചിരിക്കുകയാണ്. ഏകദേശം 2000 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ദുരിതബാധിതപ്രദേശങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏത്രയും പെട്ടെന്ന് നടപ്പാക്കുന്നതിനും തെലങ്കാന മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

അതേസമയം, മഹാരാഷ്ട്രയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി ഏകദേസം 27 പേര്‍ മരണപ്പെട്ടു. സോളപൂര്‍, സംഗ്ലി, പൂനെ എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ദില്ലകളില്‍ നിന്നായി കഴിഞ്ഞ ദിവസം രാത്രിയോടെ 2000 പേരെ സുരക്ഷത കേന്ദ്രലങ്ങളിലേക്ക് മാറ്റി. മൂന്ന് ജില്ലകളില്‍ നിന്നാണ് 14 പേരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ മുംബൈയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 100 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയാണ് മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 74 നിറവിൽ നവീൻ പട്നായിക്ക്: പൊരുതി ജയിച്ച പോരാളി, ഒഡിഷയുടെ അമരത്ത് 20 വർഷങ്ങൾ!! 74 നിറവിൽ നവീൻ പട്നായിക്ക്: പൊരുതി ജയിച്ച പോരാളി, ഒഡിഷയുടെ അമരത്ത് 20 വർഷങ്ങൾ!!

Recommended Video

cmsvideo
Hyderabad Flood Took 51 Lives

English summary
Heavy rain continues; 77 deaths in Telangana and Maharashtra, widespread damage to agriculture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X