കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിതുളളി പെരുമഴ, മരണ സംഖ്യ ഉയരുന്നു, 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനങ്ങൾ സജീവം

Google Oneindia Malayalam News

Newest First Oldest First
12:25 AM, 10 Aug

കോഴിക്കോട മഴക്കെടുതിയിൽ ഒരു മരണം കൂടി. പടനിലം സ്വദേശി പുഷ്പരാജനാണ് മരിച്ചത്.
11:44 PM, 9 Aug

കാലവർഷം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ ഡാമുകൾ തുറക്കുന്നു. മലങ്കര, മംഗലം, വാളയാർ, കാരാപ്പുഴ, കാഞ്ഞിരപ്പുഴ എന്നീ ഡാമുകളാണ് തുറന്നത്. കക്കയം, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും, കുറ്റ്യാടിപ്പുഴ, കരമനയാർ എന്നിവയിൽ ജലനിരപ്പ് ഉയരും.
11:42 PM, 9 Aug

മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ അണക്കെട്ട് ഉടനെ തുറക്കില്ല. ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു
10:59 PM, 9 Aug

കക്കയം ഡാമിന്റെ ഷട്ടർ രണ്ടടി കൂടി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
10:02 PM, 9 Aug

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണം തടസപ്പെടും
10:02 PM, 9 Aug

ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ടോടെ ഇവരെ കാണാതാവുകയായിരുന്നു.
10:01 PM, 9 Aug

ബാണാസുര സാഗർ അണക്കെട്ടിന്റെ ചുറ്റുപാടുമുള്ള എല്ലാവരെയും നാളെ രാവിലെ 7.30ന് മുമ്പ് ഒഴിപ്പിക്കാൻ നിർദ്ദേശം. പ്രദേശത്ത് ഒന്നര മീറ്ററോളം വെള്ളം ഉയരാൻ സാധ്യത
10:01 PM, 9 Aug

ബാണാസുര സാഗർ അണക്കെട്ടിന്റെ ചുറ്റുപാടുമുള്ള എല്ലാവരെയും നാളെ രാവിലെ 7.30ന് മുമ്പ് ഒഴിപ്പിക്കാൻ നിർദ്ദേശം. പ്രദേശത്ത് ഒന്നര മീറ്ററോളം വെള്ളം ഉയരാൻ സാധ്യത
10:01 PM, 9 Aug

കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ചടി ഉയർത്തി. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
10:01 PM, 9 Aug

കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
10:00 PM, 9 Aug

താമരശ്ശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചു. രാത്രി 12 മുതൽ രാവിലെ ആറു മണിവരെയാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
9:00 PM, 9 Aug

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. ട്രാക്കിൽ വെള്ളം കയറിയതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം നിർത്തിവെക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി
7:09 PM, 9 Aug

ആലപ്പുഴ വഴിയുള്ള ട്രെയിൻ സർവീസ് നിർത്തി. ദീർഘദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചു വിടുന്നു
6:51 PM, 9 Aug

കക്കയം പവർ ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൈദ്യുതോൽപാദനം നിർത്തി. മണ്ണിടിഞ്ഞത് 15 മെഗാവാട്ട് ശേഷിയുള്ള പവർ ഹൗസിന് മുകളിലേക്ക്
6:24 PM, 9 Aug

വയനാട്ടിൽ അതിതീവ്ര മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത. ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദേശം
6:24 PM, 9 Aug

വയനാട്ടിൽ നിന്ന് 9 പേരുടെ മൃതദേഹങ്ങൾ കിട്ടി. സംസ്ഥാനത്ത് ആകെ 738 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 64,013 പേരാണ് ക്യാംപുകളിൽ കഴിയുന്നതെന്ന് മുഖ്യമന്ത്രി
5:32 PM, 9 Aug

വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 8 ആയി
5:31 PM, 9 Aug

അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0468 2322515, 2222515, 8078808915 എന്നീ നമ്പരുകളിൽ കൂടാതെ 9188290118, 9188803119, 9188294118 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്
5:30 PM, 9 Aug

മണിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന തിനാൽ അഞ്ച് സ്പിൽ വേ ഷട്ടറുകളും ഉയർത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
5:29 PM, 9 Aug

മരുന്നുകള്‍ ആവശ്യമുണ്ട്
5:27 PM, 9 Aug

കോഴിക്കോട് ജില്ലയിലെ മഴക്കെടുതി സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം
5:23 PM, 9 Aug

ബാണാസുര സാഗര്‍ ഡാം നാളെ രാവിലെ 8 മണിമുതല്‍ തുറക്കേണ്ടി വരും
5:12 PM, 9 Aug

മുന്നറിയിപ്പ്
4:54 PM, 9 Aug

മിന്നല്‍പ്രളയത്തില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 26 പേര്‍
4:43 PM, 9 Aug

അറബിക്കടലിലെ മഴമേഘങ്ങള്‍ മലബാറിലേക്ക് നീങ്ങുന്നു. കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
4:28 PM, 9 Aug

ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹമാണ് കവളപ്പാറയില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചത്.
4:24 PM, 9 Aug

മലപ്പുറം ജില്ലയില്‍ ഉരുള്‍പൊട്ടി നാശം വിതച്ച കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹം കണ്ടെടുത്തു.
4:21 PM, 9 Aug

മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു
4:18 PM, 9 Aug

സംസ്ഥാനത്ത് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 33 ആയി
3:55 PM, 9 Aug

വയനാടിന് അടിയന്തര സഹായമായി രണ്ടരക്കോടി രൂപ നല്‍കും
READ MORE

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണസംഖ്യ ഉയർന്ന് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് അതിതീവ്ര മഴയാണ് എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ആശങ്ക വേണ്ടെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പലയിടത്തും പുഴകൾ അപകടകരമാം വിധം നിറഞ്ഞൊഴുകുകയാണ്. ഡാമുകൾ തുറക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.. വിശദ വിവരങ്ങളിലേക്ക്...

live updates

flood
English summary
heavy rain continues in kerala in kerala-live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X