Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ തുടരുന്നു; എട്ട് മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി

ചെന്നൈ നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നതിനാല്‍ ജനജീവിതം സ്തംഭിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു പേര്‍ മരിച്ചു. വൈദ്യുതാഘാതമേറ്റാണ് ഏഴു പേര്‍ മരിച്ചത്.

കനത്ത മഴ തുടരുന്നതിനാല്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, നാഗപട്ടണം മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ പല സ്‌കൂളുകളിലും വെള്ളം കയറിയ നിലയിലാണ്.

rain

ചെന്നൈ നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നതിനാല്‍ ജനജീവിതം സ്തംഭിച്ചു. താംബരം, മുടിച്ചൂര്‍,അഡയാര്‍ തുടങ്ങിയ മേഖലകളില്‍ ഗതാഗത തടസവും അനുഭവപ്പെട്ടു.

കനത്ത മഴ തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അഡയാര്‍, കൂവം നദികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെയാണ് മാലിന്യങ്ങള്‍ നീക്കുന്നത്. മാലിന്യങ്ങള്‍ നീക്കി നദിയിയെ നീരൊഴുക്ക് ശക്തമായാല്‍ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍,തിരുവാരൂര്‍ ജില്ലകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴ തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+