Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ ശക്തമായ കൊടുങ്കാറ്റിന് നാധ്യത, കേരളത്തിലും കര്‍ണ്ണാടകയിലും ജാഗ്രതാ നിര്‍ദേശങ്ങള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പുതുച്ചേരി, ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് തിങ്കളാഴ്ച ഉച്ചയോടെ പുതുച്ചേരി, കാരിക്കല്‍ എന്നീവിടങ്ങളിലൂടെ കടന്നു പോകും. കൊടുങ്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്‌നാടിന്റെ വടക്ക് കിഴക്ക് തീരപ്രദേശങ്ങളില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്.

cats

പുതുച്ചേരി, കൂടലൂര്‍ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മരുന്നും ഭക്ഷണ സാധനങ്ങളും സംഭരിച്ചു വെച്ചിട്ടുണ്ടെന്ന് പുതുച്ചേരി കളക്ടര്‍ ഡി മണികഠന്‍ അറിയിച്ചു. തീരപ്രദേശത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

കേരളത്തിലും ആന്ധ്രാപ്രദേശിലും അടുത്ത 48 മണിക്കൂറുകള്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടില്‍ 48 മണിക്കൂര്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയില്‍ 14സെ.മീറ്റര്‍ മഴ കൂടതല്‍ ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+