മഴയുടെ സാന്ദ്രത നവംബര്‍ അവസാനത്തോടെ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചെന്നൈ: തമിഴ്‌നാട്ടിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴും കനത്ത മഴ. മൂന്നാഴ്ചയായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മഴയില്‍ മരണസംഖ്യ 122 ആയി.ടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കന്യാകുമാരി മേഖലയിലേക്ക് നീങ്ങിയതിനാല്‍ ശക്തമായ മഴയ്ക്ക സാധ്യതയുണ്ടെ്ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ വന്‍ സരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
നവംബര്‍ ഒന്നിന് ആരംഭിച്ച മഴയില്‍ തമിഴ്‌നാടിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും കുടിവെള്ള വിതരണവും പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്.വൈദ്യുതി ആഘാതമേറ്റും വീടുകള്‍ തകര്‍ന്നും മരിക്കുന്നവരുടെ എണ്ണത്തില്‍ കണ്ണക്കുകള്‍ കൃത്യമായി ലഭിച്ചിട്ടില്ല.

മഴയുടെ സാന്ദ്രത നവംബര്‍ അവസാനത്തോടെ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications