• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെലങ്കാനയിൽ ദുരിത പെയ്ത്; പലയിടത്തും വെള്ളപ്പൊക്കം..കുത്തിയൊലിച്ച വെള്ളത്തിൽ ഒഴുകി വാഹനങ്ങൾ

ഹൈദരാബാദ്; കനത്ത മഴയിൽ തെലങ്കാനയിൽ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാത്ത് മഴ തുടുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനിടയിലായി.തലസ്ഥാന നഗരമായ ഹൈദരാബാദിലാണ് മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചിരിക്കുന്നത്.

മഴ കനത്തതോടെ വെള്ളത്തിൽ വാഹനങ്ങൾ ഒലിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഹൈദരാബാദിലെ സാരൂർ നഗറിലെ ഗ്രീൻ പാർക്ക് കോളനിയിൽ കുത്തിയൊലിക്കുന്ന വെള്ളത്തിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെയാണ് ഒലിച്ച് പോകുന്ന വീഡിയോ ദൃശ്യങ്ങൾ പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ വലിയ കാറും ഒരു ഡെലിവറി വാനും ഒലിച്ച് പോയി കൂട്ടിയിടിക്കുന്നതായാണ് ഉള്ളത്.

തെലങ്കാനയിലെ 14 ജില്ലകളിൽ ഇതേ നിലയിലാണ് സ്ഥിതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. മഴയെ തുടര്‍ന്ന് ഹൈദരാബാദ്-ബെംഗളുരു ദേശീയപാത തകര്‍ന്നു.വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഗതാഗത സംവിധാനങ്ങൾ സാവധാനത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിന്റെ പല ഭാഗങ്ങളിലും 20 സെന്റീമീറ്ററാണ് മഴ ലഭിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ ചന്ദ്രയംഗുട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഗൗസേനഗറിൽ വീടുകളുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞ് വീണ് എട്ട് പേർ മരിച്ചിരുന്നു. ഗുതരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നഗരത്തിൽ അഭൂതപൂർവമായ മഴയാണ് പെയ്യുന്നത്. എൽ‌ബി നഗറിൽ 25 സെന്റിമീറ്റർ ഉയർന്ന മഴ രേഖപ്പെടുത്തി. കുറച്ച് മണിക്കൂറുകൾ കൂടി മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണം. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ഡിആർഎഫ് ടീമുകൾ ശ്രമിക്കുന്നുണ്ടെന്ന് ജിഎച്ച്എംസി എൻഫോഴ്‌സ്‌മെന്റ്, വിജിലൻസ് & ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ ട്വീറ്റ് ചെയ്തു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂന മർദ്ദം ആന്ധ്രാ തീരം വഴി കരയിൽ പ്രവേശിച്ചതാാണ് കനത്ത മഴയ്ക്ക് കാരണം.

cmsvideo
  വീണ്ടും ന്യൂനമർദം.. സംസ്ഥാനത്ത് കനത്ത മഴ തുടരും | Oneindia Malayalam

  English summary
  heavy rain hits in hyderabad; Cars Swept Away in flood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X