Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ ശക്തമായ മഴ തുടരുന്നു; ഗതാഗതം തടസപ്പെട്ടു, കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കി

ഹൈദരാബാദ്: ആന്ധ്രയില്‍ ശക്തമായ മഴ തുടരുന്നു. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതവും പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. വിജയവാടാ, ഗുണ്ടക്കല്‍ റെയില്‍വേ വിഡിവിഷന്‍ പരിധിയില്‍ നിരവധി സെക്ഷനുകളിലാണ് വെള്ളം കയറിയത്. അതിനാല്‍ ഇവിടങ്ങളിലേക്കുള്ള റെയില്‍ ഗതാഗതവും മുടങ്ങിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

13352 ആലപ്പുഴ - ധന്‍ബാദ് ഡെയ്ലി ബൊക്കാറോ എക്‌സ്പ്രസ്, 16352 നാഗര്‍കോവില്‍ ജംഗ്ഷന്‍ - മുംബൈ ബൈ വീക്ക്‌ലി എക്‌സ്പ്രസ്, 12512 കൊച്ചുവേളി - ഗോരക്പൂര്‍ ജംഗ്ഷന്‍ ത്രിവാര രപ്തിസാഗര്‍ എക്‌സ്പ്രസ്, 17229 തിരുവനന്തപുരം സെന്‍ട്രല്‍ - സെക്കന്തരാബാദ് ജംഗ്ഷന്‍ പ്രതിദിന ശബരി എക്‌സ്പ്രസ്, 18190 എറണാകുളം - ടാറ്റാനഗര്‍ ദ്വൈവാര എക്‌സ്പ്രസ്, 22620 തിരുനെല്‍വേലി - ബിലാസ്പൂര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ്, 18189 ടാറ്റാനഗര്‍ - എറണാകുളം ദ്വൈവാര എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ഇന്ന് പൂര്‍ണമായും റദ്ദാക്കിയത്. ആന്ധ്രയുഡടെ കിഴക്കന്‍ ജില്ലകളിലും മഴ ശക്തമായി തന്നെ പെയ്യുകയാണ്.

is

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും 30 പേരാണ് മരിച്ചത്. അമ്പതോളം പേര്‍ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയും ചെയ്തു. ഇവര്‍ക്കാി തിരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിനെത്തിയ നിരവധി തീര്‍ഥാടകരാണ് സ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. ഏകദേശം 15000 ത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. സംസ്ഥാനത്തെ ട്രെയിന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസഹായം ഉറപ്പ് നല്‍കിയിട്ടുണ്ട്.

ആനന്തപുരില്‍ കെട്ടിടം തകര്‍ന്ന് രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചുവെന്നും ചിറ്റൂരില്‍ ഒഴുക്കില്‍പ്പെട്ട് ഏഴ് പേര്‍ മരണപ്പെട്ടുവെന്നും നന്തല്ലൂരില്‍ 25 പേരെ കാണാതായെന്നും കഡപ്പയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നുമുള്ള ദുരന്ത വാര്‍ത്തകളാണ് ഇവിടങ്ങളില്‍ നിന്നും പുറത്ത് വരുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണമാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തന്നെ തുടരുകയാണ്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമായി തന്നെ തുടരുന്നുവെന്നാണ് റിപ്പോര്‍ചട്ട്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായിരുന്നത്. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി. ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ അറിയിപ്പ്. അതേസമയം കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍ കര്‍ണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+