ആന്ധ്ര മഴക്കെടുതി; നാല് തീവണ്ടികൾ ഭാഗികമായി റദ്ദാക്കി; 17 തീവണ്ടികൾ പൂർണമായി നിർത്തിവച്ചു
ആഡ്രപ്രദേശ്: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ആന്ധ്രാപ്രദേശിലും തമിഴ്നാടിനുമിടയിൽ കരതൊട്ടതോടെയാണ് ആന്ധ്രയിൽ കഴിഞ്ഞ കുറേ മണിക്കൂറുകളായി കനത്ത മഴ പെയ്യുന്നത്. തുടർച്ചയായി പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി.ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

നന്ദലൂരിലെ സ്വാമി ആനന്ദ ക്ഷേത്രവും വെള്ളത്തിനടിയിലായി. തിരുമല വെങ്കിടേശ ക്ഷേത്രത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദർശനത്തിനെത്തിയ നൂറു കണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങിപ്പോയി. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത പ്രതികരണ സേനയും ആഡ്ര സർക്കാരിൻ്റെ വിവിധ വിഭാഗങ്ങളും രംഗത്തുണ്ട്.
ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

പലയിടങ്ങളിലും ഗതാഗതം പൂർണ്ണമായും ഭാഗികമായും സ്തംഭിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട സ്ഥലങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തീവണ്ടി ഗതാഗതം പൂർണ്ണമായും ഭാഗികമായും തടസ്സപ്പെട്ടു. നിരവധി തീവണ്ടികൾ ഇതേ തുടർന്ന് വഴിതിരിച്ചുവിട്ടു. ചിലത് മഴക്കെടുതികൾ മൂലം റദ്ദാക്കി. കേരളത്തിലൂടെ ഓടുന്ന നിരവധി തീവണ്ടികളും പൂർണ്ണമായും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്....

1) വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷനുകളിൽ മഴക്കെടുതികൾ; സെക്കന്തരാബാദ് നിന്നുള്ള ശബരി എക്സ്പ്രസ്സ്, നിസാമുദ്ദിൻ നിന്നുള്ള എറണാകുളം പ്രതിവാര എക്സ്പ്രസ്സ് ട്രെയിനുകൾ റദ്ദ് ചെയ്തു.
ഇന്നും (21.11.21) നാളെയും(22.11.21), സെക്കന്തരാബാദ് നിന്ന് പുറപ്പെടേണ്ട (ട്രെ. ന. 17230) സെക്കന്തരാബാദ് - തിരുവനന്തപുരം പ്രതിദിന ശബരി എക്സ്പ്രസ്സ് റദ്ദ് ചെയ്തു.
ചൊവാഴ്ച്ച (23.11.21) പുറപ്പെടേണ്ട (ട്രെ. ന. 12646) നിസാമുദ്ദിൻ -എറണാകുളം പ്രതിവാര ട്രെയിൻ റദ്ദ് ചെയ്തു.
2) തിരുവനന്തപുരം-നാഗർകോവിൽ മണ്ണിടിഞ്ഞിടങ്ങളിൽ ട്രാക്ക് പുരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ റദ്ദ് ചെയ്ത ട്രെയിനുകൾ.

പൂർണമായും റദ്ദ് ചെയ്ത ട്രെയിനുകൾ -
1. (ട്രെയിൻ നമ്പർ: 06425) കൊല്ലം - തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ്.
2. 06426 നാഗർകോവിൽ - തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ്.
3. 06427 തിരുവനന്തപുരം - നാഗർകോവിൽ പ്രതിദിന എക്സ്പ്രസ്.
4. 06435 തിരുവനന്തപുരം - നാഗർകോവിൽ പ്രതിദിന എക്സ്പ്രസ്.

ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകൾ -
1. 19577 തിരുനെൽവേലി - ജാംനഗർ ദ്വൈവാര എക്‌സ്‌പ്രസ് 22ന് (നാളെ) തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (ഭാഗീകമായി റദ്ദ് ചെയ്ത സെക്ഷൻ: തിരുനെൽവേലി - തിരുവനന്തപുരം).
2. 22627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് 22ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. (തിരുനെൽവേലി - തിരുവനന്തപുരം )
3. 22628 തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് 22ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (തിരുവനന്തപുരം - തിരുനെൽവേലി)
4. 16730 പുനലൂർ - മധുര എക്‌സ്പ്രസ് 22ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (പുനലൂർ - തിരുനെൽവേലി)
5. 16724 കൊല്ലം -ചെന്നൈ എഗ്മോർ അനന്തപുരി, 22ന് നാഗർകോവിൽ നിന്ന് സർവീസ് ആരംഭിക്കും. (കൊല്ലം - നാഗർകോവിൽ).

6. 16650 നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ - തിരുവനന്തപുരം)
7. 16649 മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസ്ജം 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം - നാഗർകോവിൽ)
8. 16606 നാഗർകോവിൽ - മംഗലാപുരം ഏറനാട് എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ - തിരുവനന്തപുരം).
9. 16605 മംഗലാപുരം - നാഗർകോവിൽ ഏറനാട് എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം - നാഗർകോവിൽ)
10. 16525 കന്യാകുമാരി- KSR ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് 22ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. (കന്യാകുമാരിക്ക് -കൊല്ലം).

11. 16366 നാഗർകോവിൽ -കോട്ടയം ഡെയ്‌ലി എക്സ്പ്രസ് 22ന് കായംയംകുളം ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ - കായംകുളം).
12. 16127 ചെന്നൈ എഗ്‌മോർ - ഗുരുവായൂർ ഡെയ്‌ലി എക്സ്പ്രസ് 22ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും (തിരുനെൽവേലി - ഗുരുവായൂർ)
13. 16729 മധുരൈ - പുനലൂർ എക്‌സ്‌പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. (തിരുനെൽവേലി - പുനലൂർ)
14. 16723 ചെന്നൈ എഗ്‌മോർ-കൊല്ലം അനന്തപുരി എക്‌സ്‌പ്രസ് (21ന് പുറപ്പെടുന്നത്) നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും.. (നാഗർകോവിൽ - കൊല്ലം).
15. 16526 KSR ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (21ന് പുറപ്പെടുന്നത്) കൊല്ലം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. (കന്യാകുമാരി - കൊല്ലം).
16. 16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്‌സ്പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെൽവേലിയിൽ നിന്ന് സർവീസ് ആരംഭിക്കും. (ഗുരുവായൂർ - തിരുനെൽവേലി).
17. 19578 ജാംനഗർ - തിരുനെൽവേലി ജംഗ്ഷൻ ദ്വൈവാര എക്‌സ്‌പ്രസ് (20ന് പുറപ്പെട്ടത്) തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം -തിരുനെൽവേലി).
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications