കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതം വിതച്ച് മഴ; കരുതല്‍ നിര്‍ദ്ദേശവുമായി കര്‍ണാടക പ്രകൃതി ദുരന്ത അവലോകന കേന്ദ്രം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കാലവര്‍ഷം കനത്തതോടെ ചിക്കമഗളൂരു, ഹാസന്‍, ശിവമൊഗ്ഗ, കുടക്, ബാഗല്‍ക്കോട്ട് എന്നിവിടങ്ങളില്‍ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. കാവേരി, തുംഗ, ഭദ്രാവതി, കൃഷ്ണ നദികള്‍ കുത്തിയൊഴുകിയതിനെ തുടര്‍ന്നു നദീതടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ അതതു ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചു.

കുടക് ജില്ലയില്‍ ഇന്നലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. ചില സ്ഥലങ്ങളില്‍ റോഡുകളും ചെറുപാലങ്ങളും ഒലിച്ചുപോയി. മഴ കനത്തതോടെ അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. ചിക്കമഗളൂരുവിലെ കൊപ്പയില്‍ ഇന്നലെ റോഡിലൂടെയുള്ള കുത്തൊഴുക്കിനെ ബൈക്കില്‍ മുറിച്ചുകടന്ന യുവാവ് ഒലിച്ചുപോയി. ഇയാള്‍ക്കായി ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) തിരച്ചില്‍ തുടരുന്നു.

bangalore rain

ബീദറിലെ കലനപുരയില്‍ എട്ടു വയസ്സുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി. ശിവമൊഗ്ഗയിലെ സാഗര്‍ ബെള്ളാളമുക്കിയില്‍ വീട്ടമ്മ വീടിന്റെ ചുവരിടിഞ്ഞുവീണു മരിച്ചു. സംസ്ഥാനത്ത് പലഭാഗങ്ങളും വൈദ്യുതി ബന്ധം മുറിഞ്ഞു. അതേസമയം അപകടം ഒഴിവാക്കാന്‍ കുത്തിയൊലിക്കുന്ന നദികള്‍ക്കും മറ്റു ജലാശയങ്ങള്‍ക്കും സമീപം പോകരുതെന്ന് സംസ്ഥാന പ്രകൃതി ദുരന്ത അവലോകന കേന്ദ്രം ഡയറക്ടര്‍ ഡോ. ജി.എസ്. ശ്രീനിവാസ റെഡ്ഡി അറിയിച്ചു.

നിലയ്ക്കാതെ പെയ്യുന്ന മഴയില്‍ മിക്ക അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. മഴക്കാല വിനോദയാത്ര നടത്തുന്നവര്‍ ജലാശയങ്ങള്‍ക്ക് അടുത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ രാത്രി ഏഴിനും രാവിലെ ഏഴിനുമിടയില്‍ മലയോര യാത്ര ഒഴിവാക്കണം. കടലില്‍ ഇറങ്ങരുത്, പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്, പ്രധാനമായും മാറിത്താമസിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മടിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

English summary
news about heavy rain in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X