കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത, അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഡാമുകള്‍ തുറന്നു ആശങ്കയില്‍ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ റെഡ് അലേർട്ടും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനച്ച് 3 പേർ മരിച്ചു. നാല് പേരെ കാണാതായി.

യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസിയദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി

ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്, കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതേ സമയം വെള്ളിയാഴച വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

rain

ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു. കരമനയാറ്റിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലഅതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായതോടെ കാസർഗോഡ് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക് ഭീഷണിയിലാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിലുമുണ്ട്.

മൂന്ന് ദിവസം കൂടി മഴ തുടർന്നാൽ ഏകദേശം 40 സെന്റീമീററർ വരെ മഴ ലഭിച്ചേക്കും. കാലവർഷത്തിന്റെ തുടക്കത്തിലുണ്ടായ മഴക്കുറവ് ഇതോടെ ഏകദേശം പരിഹരിക്കപ്പെടും. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴിക്കും ശക്തിയാർജ്ജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Heavy rain in Kerala till tuesday, water level increasing in dams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X