കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയില്‍ മുങ്ങി മുംബൈ; നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തു, റോഡ് ഗതാഗതവും തടസ്സപ്പെട്ടു

Google Oneindia Malayalam News

മുംബൈ: നാല് ദിവസമായി തുടരുന്ന കനത്ത മഴയില്‍ താളം തെറ്റി മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും റെയില്‍ പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. മുംബൈയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ നാല് ദിവസങ്ങളിലായി കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഞായറാഴ്ച്ച രാത്രിയില്‍ മാത്രം 360 മില്ലി മീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്.

<strong> സ്വയം രാജിവെച്ചതല്ല; ദിലീപ് രാജി നൽകിയതു മോഹൻലാലിന്റെ ആവശ്യപ്രകാരമെന്ന് സംഘടന റിപ്പോര്‍ട്ട്</strong> സ്വയം രാജിവെച്ചതല്ല; ദിലീപ് രാജി നൽകിയതു മോഹൻലാലിന്റെ ആവശ്യപ്രകാരമെന്ന് സംഘടന റിപ്പോര്‍ട്ട്

റെയില്‍ പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിന്‍റെ സര്‍വ്വീസ് റെയില്‍വെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. പല്‍ഘാര്‍ മേഖലയിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ മുംബൈവല്‍സദ്സൂരത് വഴിയുള്ള ഏതാനും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

mumbai-rain-

സിയണ്‍, ദാദര്‍, കിങ് സര്‍ക്കിള്‍, ബാന്ദ്ര തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ തിരക്കേറിയ അന്ധേരി സബ്വെ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോര്‍ പമ്പ് ഉപയോഗിച്ച് പുറത്തുകളയാനുള്ള ശ്രമം തുടരുകയാണ്. അഴുക്കുചാലുകള്‍ വെള്ളം നിറഞ്ഞതാണ് റോഡുകള്‍ വെള്ളത്തിനടിയിലാവാന്‍ കാരണം.

<strong> കസാഖ്സ്ഥാന്‍ സംഘര്‍ഷം; മലയാളികള്‍ ഉള്‍പ്പടേയുള്ള തൊഴിലാളികളെ ഹോട്ടലിലേക്ക് മാറ്റി, സുരക്ഷിതര്‍</strong> കസാഖ്സ്ഥാന്‍ സംഘര്‍ഷം; മലയാളികള്‍ ഉള്‍പ്പടേയുള്ള തൊഴിലാളികളെ ഹോട്ടലിലേക്ക് മാറ്റി, സുരക്ഷിതര്‍

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജനജീവിതവും കൂടുതല്‍ ദുസ്സഹമായി തുടരുകയാണ്. വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര്‍ മരിച്ചപ്പോള്‍ പുണെയില്‍ ശനിയാഴ്ച പുലര്‍ച്ചെ മതില്‍ തകര്‍ന്ന് വീണ് 17 പേരാണ് മരിച്ചത്. മരം മുറിഞ്ഞ് വീണും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലവുമുള്ള അപകടങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പരിക്കേറ്റ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.

English summary
heavy rain in mumbai; 13 trains have been cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X