Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയിൽ കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്ടു, ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

മുംബൈ: കനത്ത മഴയിൽ മുംബൈ മുങ്ങി. പ്രധാന റോഡുകളും നഗരവും വെള്ളത്തിനടയിലായി. വ്യാപക ഗതാഗത കുരുക്കാണ് മുംബൈയിൽ അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് മുബൈവിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസുണ്ടെന്ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് പിആർഒ അറിയിച്ചു.

അതേ സമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായിരിക്കുന്നത്.

Rrain

വെള്ളിയാഴ്ച മാത്രം മുംബൈയിൽ 944 മില്ലി ലിറ്റർ മഴയാണ് ലഭിച്ചത്. കനത്ത മഴയെ തുടർന്ന് ഇന്ത്യ മെറ്റിരിയോളജിക്കൽ ഡിപ്പാർട്മെന്‍റ് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റായിഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തീകദേശ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+