കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിൽ കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്ടു, ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

Google Oneindia Malayalam News

മുംബൈ: കനത്ത മഴയിൽ മുംബൈ മുങ്ങി. പ്രധാന റോഡുകളും നഗരവും വെള്ളത്തിനടയിലായി. വ്യാപക ഗതാഗത കുരുക്കാണ് മുംബൈയിൽ അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് മുബൈവിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസുണ്ടെന്ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് പിആർഒ അറിയിച്ചു.

<strong>കർണാടകയിൽ ബിജെപിക്ക് അഗ്നി പരീക്ഷ; വിമതർ ഒപ്പമില്ലെങ്കിൽ? സ്പീക്കറുടെ നിലപാടും നിർണ്ണായകം, ആറ് മാസം പോലും ബിജെപി സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് കോൺഗ്രസ് ക്യാമ്പ്!!</strong>കർണാടകയിൽ ബിജെപിക്ക് അഗ്നി പരീക്ഷ; വിമതർ ഒപ്പമില്ലെങ്കിൽ? സ്പീക്കറുടെ നിലപാടും നിർണ്ണായകം, ആറ് മാസം പോലും ബിജെപി സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് കോൺഗ്രസ് ക്യാമ്പ്!!

അതേ സമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായിരിക്കുന്നത്.

Rrain

വെള്ളിയാഴ്ച മാത്രം മുംബൈയിൽ 944 മില്ലി ലിറ്റർ മഴയാണ് ലഭിച്ചത്. കനത്ത മഴയെ തുടർന്ന് ഇന്ത്യ മെറ്റിരിയോളജിക്കൽ ഡിപ്പാർട്മെന്‍റ് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റായിഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തീകദേശ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
English summary
Heavy rain in Mumbai, 17 flights diverted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X