കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിൽ കനത്ത മഴ തുടരുന്നു; രണ്ടിടങ്ങളിലായി മതിലിടിഞ്ഞ് വീണ് 16 മരണം, പൊതു അവധി പ്രഖ്യാപിച്ചു

Google Oneindia Malayalam News

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിൽ മരിച്ചവരുടെ എണ്ണം 16 ആയി. വെള്ളിയാഴ്ച ആരംഭിച്ച മഴ അതിശക്തമായി ഇപ്പോഴും തുടരുകയാണ്. 45 വർഷത്തിനിടെ ഏറ്റവും വൈകിയാണ് ഇത്തവണ മുംബൈയിൽ കാലവർഷം എത്തിയിരിക്കുന്നത്. കാലവർഷത്തിലുണ്ടായ കുറവ് നാല് ദിവസത്തിനുള്ളിൽ പരിഹരിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കാലവർഷം വൈകിയതോടെ മുംബൈ നഗരം ജലക്ഷാമത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംസ്ഥാനത്ത് കനത്ത മഴ എത്തിയത്.

ആലപ്പുഴയിൽ ഡിസിസി വീഴ്ച വരുത്തി; നേതൃമാറ്റം വേണമെന്ന് കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ട്ആലപ്പുഴയിൽ ഡിസിസി വീഴ്ച വരുത്തി; നേതൃമാറ്റം വേണമെന്ന് കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ട്

കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 10 വർഷത്തിനിടെ മുംബൈയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ദിവസങ്ങളാണിത്. സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. റൺവേയിൽ വെള്ളം കയറിയതോടെ മുംബൈ എയർപോർട്ട് തിങ്കളാഴ്ച രാത്രി അടച്ചു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെളളത്തിനടിയിലാണ്. നിരവധി മരങ്ങൾ കടപുഴകി വീണു. അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.

rain

ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഓഫീശ് നിർദ്ദേശം നൽകിയിട്ടുണ്ട്. മലാഡ് മേഖലയിൽ മതിൽ തകർന്ന് വീണാണ് 13 പേർ കൊല്ലപ്പട്ടത്. നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. താനെയിലെ കല്യാൺ പ്രദേശത്ത് സ്കൂളിന്റെ ചുറ്റുമതിൽ വീടിന് മുകളിലേക്ക് തകർന്ന് വീണ് മൂന്ന് വയുകാരൻ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ മാത്രം 540 എംഎം മഴയാണ് മുംബൈയിൽ ലഭിച്ചത്. ജൂണിൽ ശരാശരി ലഭിക്കാറുള്ളത് 514 എംഎം മഴയാണ്. രണ്ട് ദിവസത്തിനുള്ളിൽ മാത്രം 540 എംഎം മഴയാണ് ഇക്കുറി ലഭിച്ചത്. 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴയാണ് രേഖപ്പെടുത്തിയതെന്ന് മുംബൈ മുനിസിപ്പൽ കമ്മീഷണർ പ്രവീൺ പർദേശ പറഞ്ഞു. സ്വകാര്യ കാലാവസ്ഥ പ്രവചന സ്ഥാപനമായ സ്കൈമെറ്റിന്റെ പ്രവചനനങ്ങൾ പ്രകാരം ജൂലൈ മൂന്ന് ബുധനാഴ്ച രാത്രിയോടെ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത.

English summary
heavy rain hit Mumbai, many killed, Maharashtra government declared public holiday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X