കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ പേമാരി; അരക്കൊപ്പം വെള്ളത്തില്‍ ജനങ്ങള്‍... നിശ്ചലമായി നഗരം, കൊറോണക്കിടെ മറ്റൊരു പ്രഹരം

Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയില്‍ കനത്ത മഴ. പല ഭാഗങ്ങളിലും വെള്ളം കയറി. റെയില്‍, റോഡ് ഗതാഗതം നിലച്ചു. കൂടുതല്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ മഴ ശക്തമായത് പ്രതിസന്ധി ഇരട്ടിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 150-200 മി.മീ മഴയാണ് ഇന്നലെ രാത്രി ലഭിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാകും എന്നത് വ്യക്തമല്ല.

r

പല പ്രദേശങ്ങളിലും ആളുകള്‍ കൂട്ടത്തോടെ താമസിക്കുകയാണ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ വെള്ളം പല ഭാഗങ്ങളിലും അരക്കൊപ്പമെത്തിയിട്ടുണ്ട്. പ്രയാസപ്പെട്ട് നടന്ന് നീങ്ങുന്ന ജനങ്ങളുടെ ചിത്രങ്ങളാണ് ഇന്ന് രാവിലെ മുതല്‍ കാണാന്‍ കഴിയുന്നത്. ചില പ്രദേശങ്ങളില്‍ ആശങ്കയില്ല. അതേസമയം, താഴ്ന്ന മേഖലയിലാണ് വെള്ളം കൂടുതലായി കയറിയിട്ടുള്ളത്. സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ രാവിലെയാണ് ഇക്കാര്യം അറിയിച്ചത്.

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചുകശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

Recommended Video

cmsvideo
കേരളത്തില്‍ 4 ദിവസം കൂടി ശക്തമായ മഴ | Oneindia Malayalam

മഴ കുറഞ്ഞാല്‍ വെള്ളം നീങ്ങുമെന്നാണ് കരുതുന്നത്. അതേസമയം, കൂടുതല്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ആശങ്ക പരത്തിയിട്ടുണ്ട്. കൊളാബ, താനെ, പല്‍ഘാര്‍, റായ്ഗഡ് എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും വൈദ്യുതി ഏറെ നേരം തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദോന്‍ഗ്രി പോലീസ് സ്‌റ്റേഷന് അടുത്തുള്ള ചില സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. സിയോണ്‍ റെയില്‍വെ സ്‌റ്റേഷനിലെ പാളങ്ങള്‍ വെള്ളത്തിനടിയിലാണ്. വോര്‍ളിയിലും വെള്ളം ഉയരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Heavy Rain in Mumbai; Trains Suspended, More Rain predicted coming hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X