കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേട്ടുപ്പാളയത്ത് വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ് 15 മരണം; തമിഴ്നാട്ടില്‍ നാശം വിതച്ച് ശക്തമായ മഴ

Google Oneindia Malayalam News

ചെന്നൈ: ശക്തമായ മഴയില്‍ തമിഴ്നാട്ടില്‍ 20 മരണം. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞു വീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മതിലിടിഞ്ഞ് വീടുകള്‍ക്ക് മുകളിലേക്ക് വീണതാണ് അപകടത്തിനിടയാക്കിയത്. മേട്ടുപ്പാളയം ടൗണിന് സമീപത്തുള്ള നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. ഉറക്കത്തിലായിരുന്നതിനാല്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലായില്ല.

പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രോ സിന്ദാബാദ്, വെട്ടിലായി കോണ്‍ഗ്രസ് നേതാവ്, വീഡിയോപ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രോ സിന്ദാബാദ്, വെട്ടിലായി കോണ്‍ഗ്രസ് നേതാവ്, വീഡിയോ

പുലര്‍ച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയില്‍ കരിങ്കല്‍ മതില്‍ വീടുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ക്കിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഫയര്‍ഫോഴ്സും പോലീസും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. നേരത്തെ മഴക്കെടുതിയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

rain

കെട്ടിടം ഇടിഞ്ഞ് വീണാണ് തഞ്ചാവൂരിലും തിരുവാരൂരിലും മൂന്ന് പേര്‍ മരിച്ചത്. തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങില്‍ അതിശക്തമായ മഴയാണ് ഇക്കുറിയുണ്ടായത്. ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്പുകള്‍ ചെന്നൈയില്‍ തയ്യാറാക്കിയിട്ടുണ്ട്.

rains

600 രൂപ പെന്‍ഷന്‍ കുറയ്ക്കുന്നതിന് പകരം മുഖ്യന്‍റേയും പരിവാരങ്ങളുടേയും വിദേശ യാത്ര കുറയ്ക്കണം600 രൂപ പെന്‍ഷന്‍ കുറയ്ക്കുന്നതിന് പകരം മുഖ്യന്‍റേയും പരിവാരങ്ങളുടേയും വിദേശ യാത്ര കുറയ്ക്കണം

പുതുച്ചേരിയിലെ ശങ്കരാഭരണി നദിയുടെ തീരത്തുള്ള ഗ്രാമങ്ങക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് 50 കിലോമീറ്റർ അകലെയുള്ള വെണ്ടൂർ ഗ്രാമത്തിൽ നിന്ന് വെള്ളം തുറന്നുവിട്ടേക്കും. ഇത് കണക്കിലെടുത്താണ് റെവന്യൂ, ദുരന്ത നിവാരണ വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ ലഭിക്കുമെന്നും കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

raind
English summary
heavy rain in tamil nadu; 15 killed as houses collapse in mettuppalayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X