കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ കനത്ത മഴ, മരണ സംഖ്യ 25 ആയി, ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ 25 മരണം. കോയമ്പത്തൂർ ജില്ലയിലെ മേട്ടുപാളയത്ത് വീടിന്റെ മതിലിടിഞ്ഞ് വീണ് 17 പേരാണ് മരിച്ചത്. മതിലിനോട് ചേർന്ന നാലു വീടുകളിലെ ആളുകളാണ് അപകടത്തിൽ പെട്ടത്. മണക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി പ്രഖ്യാപിച്ചു.

''ഞാൻ ഏറ്റവും മോശം ധനമന്ത്രിയാണെന്ന് വരെ പറയുന്നു'' നിർബലയല്ല, നിർമ്മലയാണ്, വിമർശനങ്ങൾക്ക് മറുപടി''ഞാൻ ഏറ്റവും മോശം ധനമന്ത്രിയാണെന്ന് വരെ പറയുന്നു'' നിർബലയല്ല, നിർമ്മലയാണ്, വിമർശനങ്ങൾക്ക് മറുപടി

കനത്ത മഴയിൽ ഇതുവരെ 1305 കുടിലുകൾക്കും 465 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ആയിരത്തിൽ അധികാം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ച് വരികയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്ത നിവാരണ സേന സജ്ജമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

rain

പകർച്ച വ്യാധികൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ ജനറേറ്ററ്‍ അടക്കമുളള സംവിധാനങ്ങളും സജ്ജമാക്കാനും നിർദ്ദേശം നൽകി. ആറ് തീരദേശ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
Heavy rain Tamilnadu many killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X