ചെന്നൈയിൽ തിമിർത്ത് പെയ്ത് മഴ; പക്ഷെ വെള്ളക്കെട്ടും ദുരിതവുമില്ല..കൈയ്യടി ഡിഎംകെയ്ക്ക്

മഴ പെയ്താൽ പിന്നാലെ വെള്ളക്കെട്ടും ദുരിതവും ചെന്നൈയിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇക്കുറി അതുണ്ടായില്ല. രാത്രി മുഴുവൻ മഴ തിമിർത്ത് പെയ്തിട്ടും നഗത്തിൻ്റെ പ്രധാന ഭാഗങ്ങളിലൊന്നും കാര്യമായ വെള്ളക്കെട്ടോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല. ഇതിന് കൈയ്യടിക്കേണ്ടത് ടിവികെ സർക്കാരിനല്ല, മറിച്ച് എംകെ സ്റ്റാലിൻ്റെ മുൻ ഡിഎംകെ സർക്കാരിനാണെന്ന് പറയുകയാണ് നഗരാസൂത്രണ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും. മുൻ സർക്കാർ നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണെന്ന് നഗരത്തെ പ്രളയ ദുരിതത്തിൽ നിന്നും രക്ഷിച്ചതെന്ന് ഇവർ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരത്തിലെ മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകളിൽ സമഗ്രനവീകരപ്രവർത്തനങ്ങളാണ് ഡിഎംകെ സർക്കാർ നടപ്പാക്കിയത്. ഏകദേശം 4000 മുതൽ 5000 കോടി വരെ രൂപയുടെ സമഗ്രപദ്ധതികളാണ് നടപ്പാക്കിയത്. ഇത്രയും ഉയർന്ന തുകയുടെ വികസന പ്രവർത്തനങ്ങൾക്കെതിരെ അന്ന് പ്രതിപക്ഷം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ആ ദീർഘകാല പദ്ധതികളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നതെന്നാണ് നഗരാസൂത്രണ വിദഗ്ധർ പറയുന്നത്.

rainchennai-7

സാധാരണ ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടികിടക്കുന്ന ടി നഗർ, വെലാച്ചേരി, നുങ്കംബക്കം എന്നിവിടങ്ങളിലെല്ലാം മഴ പെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വെള്ളം ഒഴുകിപ്പോയി. ' ശാസ്ത്രീയ നഗരവികസനത്തിൻ്റേയും മുൻ സർക്കാരിൻ്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടേയും ഉത്തമ ഉദാഹരണമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് മുതിർന്ന മുൻസിപ്പിൽ എഞ്ചിനിയർ പറഞ്ഞു. 'കാര്യക്ഷമമായി പ്രവർത്തിക്കുന്ന ചെളി പെട്ടെന്ന് തന്നെ ഒഴുകി പോകുന്ന പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മികച്ചൊരു ഓവുചാൽ സംവിധാനമാണ് മുൻ സർക്കാർ ഒരുക്കി വെച്ചത്. ഉയർന്ന ശേഷിയുള്ള പമ്പുകളും പുതുതായി സംയോജിപ്പിച്ച കനാലുകളും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതെ മഴവെള്ളത്തെ മുഴുവൻ അടയാർ , കൂവം നദിയിലേക്ക് ഒഴുക്കി വിട്ടതാണ് ഗുണകരമായത്', ഉദ്യോഗസ്ഥൻ പറഞ്ഞു.

മഴ കനത്തതോടെ ടിവികെ സർക്കാരിൻ്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതുകൊണ്ട് മാത്രം ചെന്നൈയെ വെള്ളക്കെട്ട് ദുരിതത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കില്ലെന്നായിരുന്നു ഡിഎംകെ പ്രവർത്തകർ പ്രതികരിച്ചത്.

മുൻ സർക്കാർ നടപ്പാക്കിയ അടിസ്ഥാന സൌകര്യ വികസനങ്ങളും മൺസൂണിന് മുന്നോടിയായി നടത്തിയ വിപുലമായ ചെളിനീക്കൽ പ്രവർത്തനങ്ങളുമാണ് വർഷങ്ങളായി നഗരം അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടി.

അടഞ്ഞ നിലയിലുള്ള ഓവുചാൽ സംവിധാനങ്ങളായിരുന്നു മുൻപ് ചെന്നൈയിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വെള്ളം ഒഴുകിപ്പോകുന്നത് എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഡിഎംകെ സർക്കാർ റോഡരികിൽ മഴവെള്ളം ഒഴുകിയിറങ്ങുന്നതിനുള്ള ഗ്രേറ്റുകൾ സ്ഥാപിച്ചത്. ഈ സംവിധാനത്തിലൂടെ മഴ പെയ്താൽ തന്നെ വെള്ളം മാലിന്യങ്ങളൊന്നും കെട്ടികിടാക്കാത്ത വിധം വെള്ളം ഭൂഗർഭ ഓവുചാലുകളിലേക്ക് ഒഴുകിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma