മുംബൈയിലും ദില്ലിയിലും കനത്ത മഴ തുടരുന്നു, വ്യാഴാഴ്ച മുതൽ മഴയ്ക്ക് ശമനമെന്ന് കാലാവസ്ഥാ വകുപ്പ്
ദില്ലി: മണ്‍സൂര്‍ ദില്ലിയിലും മുംബൈയിലും ദുരിതം വിതച്ച് പെയ്ത് കൊണ്ടിരിക്കുകയാണ്. ഇന്നും നാളെയും മുംബൈയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്രമഴയെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയോ ഉണ്ടാവും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കനത്ത മഴ കാരണം മണ്ണിടിഞ്ഞ് വീടുകള്‍ക്ക് മുകളില്‍ വീണും വൈദ്യുതാഘാതമേറ്റും മറ്റും ഇതിനകം തന്നെ മുംബൈയില്‍ നിരവധി പേര്‍ അപകടത്തിലായിട്ടുണ്ട്.
മുംബൈയിലേക്കുളള സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ കനത്ത മഴയെ തുടര്‍ന്ന് തടസ്സപ്പെട്ടു. നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു. ബുധനാഴ്ച രാവിലെ 8.30 വരെ മുംബൈയില്‍ 23.9 എംഎം മഴ ആണ് പെയ്തത്. രാജ്യതലസ്ഥാനമായ ദില്ലിയിലും കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച മുതല്‍ ഉത്തര-പടിഞ്ഞാറന്‍ മേഖലകളില്‍ മഴ കുറഞ്ഞ് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കേരളത്തിലും വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ജൂലൈ 23 ന് ഇടുക്കി ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്.
Recommended Video
*2021 ജൂലൈ 21: എറണാകുളം, ഇടുക്കി,കണ്ണൂർ, കാസറഗോഡ്
*2021 ജൂലൈ 22:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
*2021 ജൂലൈ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
*2021 ജൂലൈ 24:മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
*2021 ജൂലൈ 25:മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്












Click it and Unblock the Notifications