കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തെ കൂടാതെ കിഴക്കൻ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. കിഴക്കൻ മധ്യപ്രദേശിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കർണാടകയുടെ തീര പ്രദേശങ്ങളുലും. വിദർഭയിലും ശക്തമായ മഴ ലഭിക്കും.

കോണ്‍ഗ്രസില്‍ അഴിച്ചുപണി.... ഒരാള്‍ക്ക് ഒരു പദവി മാത്രം, സോണിയയുടെ ആദ്യ തീരുമാനം ഇങ്ങനെകോണ്‍ഗ്രസില്‍ അഴിച്ചുപണി.... ഒരാള്‍ക്ക് ഒരു പദവി മാത്രം, സോണിയയുടെ ആദ്യ തീരുമാനം ഇങ്ങനെ

ജമ്മു കശ്മീരിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ദില്ലി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, സിക്കിം ഒഡീഷ, ആസാം, മേഘാലയ, ഗുജറാത്ത്, കൊങ്കൺ, ഗോവ, തെലങ്കാന എന്നീ പ്രദേശങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

rain

Recommended Video

cmsvideo
കനത്ത മഴയെ തുടര്‍ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ഉത്തർപ്രദേശിൽ മഴ കനക്കുമെന്ന് കാലാവസ്ഥ ഏജൻസിയായ സ്കൈമെറ്റ് പ്രവചിക്കുന്നു. ചെന്നൈയിലും ബെംഗളൂരുവിലും ഇടവിട്ടുളള മഴയ്ക്ക് സാധ്യതയുണ്ട്.

English summary
Heavy rainfall may hit in Kerala, esatern Rajastan and Madhyapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X