ആന്ധ്രയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മരണം 17 ആയി, 100 ഓളം പേരെ കാണാനില്ല
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തു. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വന്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ നൂറുകണക്കിന് തീര്‍ഥാടകരെ കാണാന്‍ സാധിക്കുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും മഴയെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകി ജലാശയങ്ങള്‍ നിറഞ്ഞൊഴുകുകയാണ്.
Recommended Video
നിരവധി പേര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തകര്‍ന്നു, ബസില്‍ കുടുങ്ങിയ 12 പേരെ രക്ഷിക്കാനായില്ല. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ പലയിടത്തും റോഡുകള്‍ തകരുകയും റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

കനത്ത മഴയും വെള്ളപ്പൊക്കവും രായലസീമ മേഖലയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചിറ്റൂര്‍, കടപ്പ, കുര്‍ണൂല്‍, അനന്ത്പൂര്‍ ജില്ലകളിലാണ് നാശനഷ്ടങ്ങളുണ്ടായ മറ്റ് സ്ഥലങ്ങള്‍. വ്യാഴാഴ്ച മുതല്‍ മഴ ശമിച്ചിട്ടില്ല, ചെയ്യൂര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. മഴയെ തുടര്‍ന്ന് കടപ്പ വിമാനത്താവളം നവംബര്‍ 25 വരെ അടച്ചിടും. പ്രളയത്തില്‍ ബസ്സുകള്‍ മുങ്ങിക്കിടക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ബസ് പൂര്‍ണമായും വെള്ളത്തില്‍ ഒഴുകിപ്പോയി മുങ്ങിയ നിലയിലാണ്. മറ്റൊരു ബസ്സിന് മുകളില്‍ യാത്രക്കാര്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏതാനും ദിവസങ്ങളായി ആന്ധ്രപ്രദേശില്‍ കനത്ത മഴ തുടരുകയാണ്. അതിനിടെ അനന്ദപൂര്‍ ജില്ലയിലെ വെല്‍ദുരുത്തിയില്‍ മഴയില്‍ കുടുങ്ങിയ പത്ത് പേരെ എയര്‍ലിഫ്റ്റിംഗിലൂടെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് ആളുകളെ രക്ഷപ്പെടുത്തിയത്.
അതേസമയം, ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയും നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കവും അഭിമുഖീകരിക്കുന്നതിനാല്‍ നവംബര്‍ 20 ശനിയാഴ്ച രണ്ട് സംസ്ഥാനങ്ങളിലെയും ട്രെയിന്‍ ഗതാഗതത്തെ ബാധിക്കുമെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടാനോ റീ ഷെഡ്യൂള്‍ ചെയ്യാനോ ഭാഗികമായി റദ്ദാക്കാനോ, റദ്ദാക്കാനോ സാധ്യതയുണ്ടെന്ന് റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നന്ദലൂര്‍-രാജംപേട്ട് റെയില്‍വെ ട്രാക്കിന്റെ ഇരുവശങ്ങളിലും വലിയ വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും റെയില്‍നെ വ്യക്തമാക്കി. തിരുപ്പതിയില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള ട്രെയിന്‍ 16204, അതുപോലെ മടക്ക ട്രെയിനും. മധുരയില്‍ നിന്ന് മുംബൈയിലേക്കുള്ള മറ്റൊരു ട്രെയിന്‍ 22102, ദിണ്ടിഗല്‍, ട്രിച്ചി, ഈറോഡ്, പാലക്കാട്, ഷൊര്‍ണൂര്‍, തോക്കൂര്‍, പന്‍വേല്‍ വഴി തിരിച്ചുവിടും. ട്രെയിന്‍ നമ്പര്‍ 16057, ചെന്നൈ സെന്‍ട്രലിലേക്കുള്ള തിരുപ്പതി എക്‌സ്പ്രസും റദ്ദാക്കിയെന്ന് റെയില്‍വെ അറിയിച്ചു.
അതേസമയം, ആന്ധ്രയെ കൂടാതെ കേരളത്തിലും തമിഴ്‌നാട്ടിലും മഴ കനക്കുകയാണ്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാനടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.












Click it and Unblock the Notifications