കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; 129 മരണം, റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ മാത്രം 38 മരണം

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; 129 മരണം, റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ മാത്രം 38 മരണം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് 129 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് കനത്ത് മഴ തുടരുകയാണ്. റായ്ഗഡ് ജില്ലയിലെ തലായ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലില്‍ 38 പേര്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി റോഡുകളാണ് തകര്‍ന്നത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 129 പേര്‍ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര ദുരന്ത നിവാരണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മണ്ണിടിച്ചലില്‍പ്പെട്ട് മരിച്ച 32 പേരുടെ മൃതേദങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. റെയ്ഗഡ് ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ടോക്കിയോ ഒളിംപിക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

rain

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

നിമിഷയെ പുച്ഛിച്ച് സന്ദീപ് വാര്യർ, പുകഴ്ത്തി അബ്ദുള്ളക്കുട്ടി, 'ഫഹദ് ദൈവം അനുഗ്രഹിച്ച് തന്ന പൊന്നുമോൻ'നിമിഷയെ പുച്ഛിച്ച് സന്ദീപ് വാര്യർ, പുകഴ്ത്തി അബ്ദുള്ളക്കുട്ടി, 'ഫഹദ് ദൈവം അനുഗ്രഹിച്ച് തന്ന പൊന്നുമോൻ'

അതേസമയം, മഴയെ തുടര്‍ന്ന് സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സതാര ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 27 ആണ്. മുംബൈയോട് ചേര്‍ന്നുള്ള ഗോവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു. ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ചത്. രത്‌നഗിരി ജില്ലയിലെ കൊവിഡ് ആശുപത്രിയില്‍ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ എട്ട് രോഗികളാണ് മരിച്ചത്.

നെഗറ്റീവ് പബ്ലിസിറ്റിയാണ് ലക്ഷ്യം; എന്റെ പട്ടി വിഷമിക്കും... 'ഡിംപല്‍ പീഡന' ത്തില്‍ തുറന്നടിച്ച് മജ്‌സിയനെഗറ്റീവ് പബ്ലിസിറ്റിയാണ് ലക്ഷ്യം; എന്റെ പട്ടി വിഷമിക്കും... 'ഡിംപല്‍ പീഡന' ത്തില്‍ തുറന്നടിച്ച് മജ്‌സിയ

Recommended Video

cmsvideo
Train hit by land slide | Oneindia Malayalam

English summary
Heavy rains continue in Maharashtra; 129 deaths and 38 killed in landslide in Raigad district alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X