• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; ഈ ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളിള്‍ കനത്ത മഴ. മഴ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഏതാനും ജില്ലകളിലെ അണക്കെട്ടുകളില്‍ വെള്ളം കവിഞ്ഞൊഴുകി. ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ചെന്നൈയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരാഴ്ചയായി തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

മഴയെ തുടര്‍ന്ന് മയിലാടുതുറൈ ജില്ലയിലെ ഒരു പ്രദേശത്തെ വെള്ളക്കെട്ടുള്ള തെരുവുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ കോയമ്പത്തൂര്‍ ജില്ലയിലെ അണക്കെട്ടുകളും നിറഞ്ഞൊഴുകുകയാണ്. കനത്ത മഴയെ തുടര്‍ന്ന് തേനി, ഡിണ്ടിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തേനിയിലെ വൈഗ അണക്കെട്ടില്‍ നിന്ന് 4,230 ഘനയടി അധികജലം പുറത്തേക്ക് ഒഴുക്കിയതായി അധികൃതര്‍ അറിയിച്ചു.

ശ്രീലങ്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സീസണാണ് തമിഴ്നാട്ടിലെയും പുതുച്ചേരി-കാരയ്ക്കലിലെയും സമീപ പ്രദേശങ്ങളിലെയും മഴയ്ക്ക് പ്രധാന കാരണം.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മൂലമുള്ള മഴ സംസ്ഥാന തലസ്ഥാനത്ത് ശരാശരിയേക്കാള്‍ 20 ശതമാനം കൂടുതലാണ്. അതേസമയം, മത്സ്യത്തൊഴിലാളികള്‍ തെക്കന്‍ ആന്ധ്രാപ്രദേശ്-വടക്കന്‍ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ്-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം, കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.

13ാം തീയത് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍. എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള തീരങ്ങളില്‍ 2022 നവംബര്‍ 13 നും, ലക്ഷദ്വീപ് തീരങ്ങളില്‍ 2022 നവംബര്‍ 13 നും 14 നും മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ല. കര്‍ണാടക തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ 2022 നവംബര്‍13 നും, ലക്ഷദ്വീപ് തീരങ്ങളില്‍ 2022 നവംബര്‍ 13 നും 14 നും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ലക്ഷദ്വീപ് തീരം അതിനോട് ചേര്‍ന്നുള്ള തെക്കു- കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

English summary
Heavy rains continue in Tamil Nadu; Flood warning in these districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X