കുളുവില്‍ ദേശീയ പാത തകർന്നു: ഉത്തരേന്ത്യയില്‍ നാശം വിതച്ച് കനത്ത മഴ, നിരവധി മരണങ്ങള്‍
ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ഈ സംസ്ഥാനങ്ങളില്‍ മഴ തുടർന്നേക്കും.
ഹിമാചല്‍ പ്രദേശില്‍ കനത്ത നാശനഷ്ടമാണ് മഴ വിതച്ചിരിക്കുന്നത്. കുളുവിലെ ബിയാസ് നദിക്കരയിൽ ദേശീയ പാതയുടെ ഒരു ഭാഗം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഒലിച്ചുപോയി. നിരവധി വാഹനങ്ങൾ ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മാണ്ഡിക്കും കുളുവിനുമിടയിൽ മണിക്കൂറുകളായി ഗതാഗതം തടസ്സപ്പെട്ട് കിടക്കുകയാണ്. ഗതാഗതം പുനഃരാരംഭിക്കാനുള്ള പ്രവർത്തികള്‍ നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു.

ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോൾ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിയാസ് ഉൾപ്പെടെ നിരവധി നദികൾ അപകടരേഖയ്ക്കും മുകളിൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയുടേയും മണ്ണിടിച്ചിലിന്റേയും പശ്ചാത്തലത്തില്‍ മലയോര മേഖലയിലെ 133 റോഡുകള്‍ അടച്ചു. ശ്രീഖണ്ഡ് മഹാദേവ് യാത്ര ജൂലൈ 11 വരെ മാറ്റിവച്ചതായും കുളു ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കുളുവിനു സമീപം നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വീടുകളിൽ കുടുങ്ങിക്കിടന്ന ആറുപേരെ സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘം രക്ഷപ്പെടുത്തി. ഇവരുടെ ഒരു കാർ നദിയിലെ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കുളുവിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു സ്ത്രീ മരണപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മഴക്കെടുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 5 പേർ മരിച്ചു.
രാജസ്ഥാനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഴക്കെടുതിയിൽ അഞ്ച് പേരാണ് മരിച്ചത്. ചിറ്റോർഗഡ് ജില്ലയിൽ രണ്ടുപേർ മിന്നലേറ്റ് മരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാനിലെ പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴയും പടിഞ്ഞാറൻ ഭാഗത്ത് നേരിയതോ മിതമായതോ ആയ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications