മധ്യപ്രദേശില്‍ കനത്ത മഴ: 24 മണിക്കൂറിനുള്ളില്‍ 8 മരണം
ഭോപാല്‍: മധ്യപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. മൂന്ന് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തിലെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി.
24 യാത്രക്കാരുമായി പോയ വാന്‍ ബഹാരി ദന്ദി ഗ്രാമത്തില്‍ വെച്ച് ഒഴുക്കില്‍പ്പെട്ടു. വാനില്‍ നിന്നും ഒരാളെ മാത്രമാണ് രക്ഷിക്കാന്‍ സാധിച്ചില്ല. സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ബാക്കിയുള്ളവരെ രക്ഷിച്ചു.

സംസ്ഥാനത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാണ്ഡിലയിലെ ബംഹാനിയില്‍ നാലു പേര്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ മൂന്ന് പേരെ രക്ഷിക്കാന്‍ സാധിച്ചു. മരിച്ചയാളുടെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.












Click it and Unblock the Notifications