ഇന്ത്യൻ സൈന്യത്തോട് കടപ്പാട്; ജമ്മു-കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയിൽ കഠിനമായി, ഗർഭിണിയെ ഒഴിപ്പിച്ചു
ഇന്ത്യൻ സൈന്യത്തോട് കടപ്പാട്; ജമ്മു-കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയിൽ കഠിനമായി, ഗർഭിണിയെ ഒഴിപ്പിച്ചു
ജമ്മു - കശ്മീർ : ഗർഭിണിയായ സ്ത്രീയെ ഇന്ത്യൻ സൈന്യം സുരക്ഷിതമാക്കി. കനത്ത മഞ്ഞു വീഴ്ചയ്ക്കിടയിൽ അടിയന്തരമായി ഒഴിപ്പിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ജമ്മു കശ്മീരിൽ ഘഗ്ഗർ ഹിൽ ഗ്രാമത്തിലെ ബോണിയാർ തഹസിൽ നിയന്ത്രണ രേഖയോട് ചേർന്നാണ് സംഭവം നടന്നത്. ഇന്നലെയാണ് ഇവിടെ നിന്നും ഗർഭിണിയായ സ്ത്രീയെ മാറ്റിയത്.
കരസേനയുടെ പത്രക്കുറിപ്പ് പ്രകാരം, ജനുവരി 8 - ന് രാവിലെ 10.30 - ന്, ബോണിയാർ തെഹ്‌സിലിലെ നിയന്ത്രണ രേഖയോട് സമീപമുള്ള ഒരു ഗ്രാമം ആയ ഘഗ്ഗർ ഹില്ലിൽ നിന്നും ഗുരുതരമായ അവസ്ഥയിൽ കഴിയുന്ന ഗർഭിണി ആയ സ്ത്രീക്ക് അടിയന്തര വൈദ്യ സഹായം അഭ്യർത്ഥിച്ച് നാട്ടുകാരിൽ നിന്ന് ഇന്ത്യൻ ആർമി പോസ്റ്റിന് ഒരു ഫോൺ കോൾ ലഭിച്ചു.

തുടർന്ന്, കരസേനയുടെ മെഡിക്കൽ സംഘം സ്ഥലത്ത് എത്തി. രോഗിയുടെ പ്രാഥമിക വിലയിരുത്തലിന് ശേഷം, ഗുരുതരമായ സാഹചര്യം കണക്കിൽ എടുത്ത്, അടിയന്തര മാറ്റം ആസൂത്രണം ചെയ്തു. കനത്ത മഞ്ഞു വീഴ്ച കാരണം പാറോയിൽ നിന്ന് ഗ്രാമത്തിലേക്ക് വാഹനങ്ങൾ മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് സൈന്യം അറിയിച്ചിരുന്നു. എന്നാൽ, പെട്ടെന്നുള്ള തീരുമാനത്തിന് പിന്നാലെ, സൈന്യം സ്ട്രെച്ചർ തയ്യാറാക്കി, രോഗിയെ സലാസൻ വരെ സ്ട്രെച്ചറിൽ കൊണ്ടു പോയി. തുടർന്ന്, അവിടെ ഉള്ള പബ്ലിക് ഹെൽത്ത് സെന്റർ (പി എ ച്ച്സി) ആംബുലൻസിലേക്ക് മാറ്റി.
"അതിനു ശേഷം, ഒട്ടും തന്നെ സമയം നഷ്ടപ്പെടുത്താതെ തന്നെ, യുദ്ധ ഭൂമിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ്‌സ് (ബി എഫ് എൻ എ) ഉൾപ്പെടുന്ന സ്ഥലത്തേക്ക് ഒഴിപ്പിക്കൽ സംഘം ഘഗ്ഗർ ഹില്ലിൽ നിന്ന് പോർട്ടർമാരോടൊപ്പം ഇന്നലെ രാവിലെ 11 മണിയോടെ സലാസനിലേക്ക് നീങ്ങി," സൈന്യം പറഞ്ഞു.
കനത്ത മഞ്ഞു വീഴ്ചയ്‌ക്ക് ഇടയിലും ഒഴിപ്പിക്കൽ സംഘവും ചുമട്ടു തൊഴിലാളികളും ചേർന്ന് രോഗിയെ സുരക്ഷിതമാക്കി. തുടർന്ന് 6.5 കിലോ മീറ്റർ ചുറ്റളവിൽ സലാസനിൽ എത്തിച്ചു. തുടർന്ന്, ഉച്ചയ്ക്ക് 1.45 - ന് പി എച്ച് സി ബോണിയാറിൽ നിന്നുള്ള പാരാമെഡിക്കൽ സംഘത്തിന് കൈമാറുകയും ചെയ്തു. അതേ സമയം, വേഗത്തിൽ ഉള്ള ഈ കൂട്ടായ പ്രവർത്തനത്തിനും സമയോചിതമായ സഹായത്തിനും കരസേന, സിവിൽ അഡ്മിനിസ്‌ട്രേഷൻ, പി എച്ച് സി ബോണിയാർ എന്നിവരോട് കുടുംബാംഗങ്ങളും നാട്ടുകാരും നന്ദി അറിയിച്ചു.












Click it and Unblock the Notifications