കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല, നടു റോഡില്‍ രണ്ടു പ്രസവം

  • By Neethu
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയിലെ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട രണ്ട് അമ്മമാര്‍ നടു റോഡില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മണിക്കൂറുകളോളം കുറുക്കില്‍പ്പെട്ട് ആശുപത്രിയില്‍ എത്താന്‍ കഴിയാതെയാണ് റോഡില്‍ പ്രസവിക്കേണ്ട അവസ്ഥ ഇവര്‍ക്കുണ്ടായത്.

രണ്ടിടങ്ങളിലായി പ്രസവിച്ച സ്ത്രീകളും കുഞ്ഞുങ്ങളെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ദില്ലിയിലെ കജൂരിയില്‍ ട്രാഫിക് ബ്ലോക്കില്‍ കുരിങ്ങി പോയ ഓട്ടോയിലാണ് 28കാരി തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.

delhi

ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായി നഗരത്തില്‍ നാലു മണിക്കൂര്‍ ഗതാഗതം നിയന്ത്രിക്കപ്പെട്ട റോഡില്‍ പബ്ലിക് ബസ്സിലാണ് മറ്റൊരു യുവതി പ്രസവിച്ചത്.

യാത്രക്കാരുടെ സഹകരണത്തോടെ റോഡ് കുറച്ച് നേരത്തേക്ക് പ്രസവമുറിയായി മാറുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തുന്നതിന് മുന്‍പു തന്നെ രണ്ടു പ്രസവവും നടന്നും. തലസ്ഥാന നഗരിയില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബ്ലോക്ക് ജനജീവിതത്തെ സ്തംഭിപ്പിച്ചു കളഞ്ഞു.

English summary
Heavy traffic forces 2 women to deliver babies on road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X