കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ ചുഴലിക്കാറ്റ്‌ ചെന്നൈ തീരത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു; മറീന ബീച്ചില്‍ മണല്‍കാറ്റ്

മണിക്കൂറില്‍ 100-110 വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. കാറ്റ് പരമാവതി 192 വേഗത കൈവരിക്കാന്‍ സാധ്യതയുണ്ട്

  • By Akshay
Google Oneindia Malayalam News

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് വീണ്ടും ശക്തിപ്രാപിക്കുന്നു. ആഞ്ച് മറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ അടിക്കുന്നു. വര്‍ധ ചെന്നൈ വിട്ടെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും തീരത്ത് വീണ്ടും ആഞ്ഞടിക്കുകയണ്. ചെന്നൈ മറീന ബീച്ചില്‍ ശക്തമായ മണല്‍ കാറ്റും വീശുന്നുണ്ട്.

മണിക്കൂറില്‍ 100-110 വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. കാറ്റ് പരമാവതി 192 വേഗത കൈവരിക്കാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനങ്ങളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറായി നില്‍ക്കുന്നുണ്ട്. 15 സംഘം ദുരന്ത നിവാരണ സേനയാണ് തമിഴ്‌നാട്ടില് വിന്യസിച്ചിരിക്കുന്നത്.

Cyclone Vardah

ആന്ധ്ര പ്രദേശിലെ കാക്കിനടയില്‍ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കടലില്‍ കാണാതായി. സുരക്ഷ സേന തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പുതുച്ചേരി തമിഴ്‌നാട് തീരങ്ങളില്‍ രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ചെന്നൈ വിമാനത്താവളം രാവിലെ മുതല്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. റെയില്‍റോഡ് ഗതാഗതവും സ്തംഭിച്ചു. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളും റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി.

English summary
Cyclone Vardah; Heavy waves in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X