ബെംഗളൂരുവില്‍ കനത്ത കാറ്റും മഴയും തുടരുന്നു.. ജാഗ്രതാ നിര്‍ദ്ദേശം
ബെംഗളൂരു: നഗരജീവിതം താറുമാറാക്കി ബെംഗളൂരുവല് കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പെയ്യുന്ന മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടയിലാണ്. വൈകീട്ടോടെയാണ് കനത്ത ഇടിയോടും മിന്നലോടും കൂടി മഴപെയ്യുന്നത്. ലക്ഷദ്വീപില്‍ രൂപപ്പെട്ട ചുഴലിക്കാറ്റാണ് ദക്ഷിണേന്ത്യയില്‍ മഴയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന മൂന്ന് നാല് ദിവസങ്ങളില്‍ കൂടി ഇതേ രീതിയില്‍ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ശക്തമായ മഴയില്‍ വെള്ളം പൊങ്ങുന്നത് കാരണം വൈകീട്ടോടെ നഗരപ്രദേശങ്ങളില്‍ എല്ലാം തന്നെ ഗതാഗതം താറുമാറാകും. വൈകുന്നേരങ്ങളിലെ സാധാരണ ഗതാഗത കുരുക്കിന്റെ ഇരട്ടിയാണ് ഈ സമയത്ത് അനുഭവപ്പെടുന്നത്. ഒപ്പം നഗരമാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകി വരുന്നതും വഴിയാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. വൈകീട്ട് പവര്‍കട്ടും പതിവാകുന്നുണ്ട്. പലയിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വന്‍ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴുകി വീണിട്ടുണ്ട്.

ഉത്തരേന്ത്യയിലും കനത്ത മഴ തുടരുകയാണ്. ശക്തമായ പൊടിക്കാറ്റിലും മഴയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ഓളം പേര് മരിച്ചു. അടുത്ത 48 മണിക്കൂർ കൂടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications