ഇപ്പോഴത്തെ സംവാദം ഗോഡ്സേയെ സന്തോഷിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഹെഗ്ഡേ, പിന്നാലെ ട്വീറ്റ് മുക്കി
ദില്ലി: മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥൂറാം വിനായക ഗോഡ്സെയെ പിന്തുണച്ച് കേന്ദ്ര മന്ത്രി അനന്ദ കുമാര്‍ ഹെഗ്ഡേ. എന്നാല്‍ സംഭവം വിവാദമായതോടെ ട്വീറ്റ് മുക്കിയ മന്ത്രി തന്റെ അക്കൗണ്ട് ഹാക്കചെയ്യപ്പെട്ടെന്ന വിശദീകരണവുമായി രംഗത്തെത്തി. ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞ സിങ്ങിന്റെ പരാമര്ശെ ബിജെപി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റും വിശദീകരണവും.

ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളില്‍ ഗോഡ്സെ സന്തോഷവാനായിരിക്കുമെന്നാണ് ഹെഗ്ഡേ ട്വീറ്റ് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ തന്റെ ട്വീറ്റ് ഹെഗ്ഡേ നീക്കം ചെയ്തു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഹെഗ്ഡേയുടെ വിശദീകരണം.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ പേജിലൂടെ വന്ന അനാവശ്യ പോസ്റ്റുകളില്‍ ഖേദിക്കുന്നു, ഹെഗ്ഡേ കുറിച്ചു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെ യഥാര്‍ത്ഥ ദേശസ്നേഹിയാണെന്നായിരുന്നു പ്രഗ്യാ സിങ്ങ് താക്കൂര്‍ പറഞ്ഞത്. കമല്‍ഹാസന്റെ പ്രസ്താവനയെ തള്ളിയായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. ഗോഡ്സെ ദേശ്സ്നേഹിയാണെന്നും, എക്കാലവും അതങ്ങനെ തന്നെ ആയിരിക്കുമെന്നും പ്രഗ്യ പറഞ്ഞിരുന്നു. എന്നാല്‍ പ്രഗ്യയുടെ പരാമര്‍ശം ബിജെപി തള്ളിയിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് കഴിഞ്ഞ ദിവസം കമല്ഹാസന് പറഞ്ഞിരുന്നു. സ്വാതന്ത്രത്തിന് ശേഷം നടന്ന ആദ്യ തീവ്രവാദി ആക്രമണമാണിത്. അയാള്‍ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തി. ഗാന്ധിയുടെ പേരക്കുട്ടിയായിട്ടാണ് ഞാന്‍ ഇക്കാര്യം ചോദിക്കുന്നതെന്നും കമല്ഹാസന് പറഞ്ഞിരുന്നു.
My Twitter account has been breached twice in the past one week and certain tweets have been posted on my timeline which has been discarded and deleted. Regret the posts attributed to me.
— Chowkidar Anantkumar Hegde (@AnantkumarH) 17 May 2019
-
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു












Click it and Unblock the Notifications