കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോഴത്തെ സംവാദം ഗോഡ്സേയെ സന്തോഷിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഹെഗ്ഡേ, പിന്നാലെ ട്വീറ്റ് മുക്കി

  • By
Google Oneindia Malayalam News

ദില്ലി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക ഗോഡ്സെയെ പിന്തുണച്ച് കേന്ദ്ര മന്ത്രി അനന്ദ കുമാര്‍ ഹെഗ്ഡേ. എന്നാല്‍ സംഭവം വിവാദമായതോടെ ട്വീറ്റ് മുക്കിയ മന്ത്രി തന്‍റെ അക്കൗണ്ട് ഹാക്കചെയ്യപ്പെട്ടെന്ന വിശദീകരണവുമായി രംഗത്തെത്തി. ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞ സിങ്ങിന്‍റെ പരാമര്‍ശെ ബിജെപി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റും വിശദീകരണവും.

godsehegde

<strong>പപ്പുവല്ല,2019 ല്‍ രാഹുല്‍ വേറെ ലെവലാണ്,മോദി സ്റ്റുഡിയോ വിട്ട് പുറത്തുവരണമെന്ന് സോഷ്യല്‍ ലോകം,വീഡിയോ</strong>പപ്പുവല്ല,2019 ല്‍ രാഹുല്‍ വേറെ ലെവലാണ്,മോദി സ്റ്റുഡിയോ വിട്ട് പുറത്തുവരണമെന്ന് സോഷ്യല്‍ ലോകം,വീഡിയോ

ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളില്‍ ഗോഡ്സെ സന്തോഷവാനായിരിക്കുമെന്നാണ് ഹെഗ്ഡേ ട്വീറ്റ് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ തന്‍റെ ട്വീറ്റ് ഹെഗ്ഡേ നീക്കം ചെയ്തു. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഹെഗ്ഡേയുടെ വിശദീകരണം.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്‍റെ പേജിലൂടെ വന്ന അനാവശ്യ പോസ്റ്റുകളില്‍ ഖേദിക്കുന്നു, ഹെഗ്ഡേ കുറിച്ചു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്നായിരുന്നു പ്രഗ്യാ സിങ്ങ് താക്കൂര്‍ പറഞ്ഞത്. കമല്‍ഹാസന്റെ പ്രസ്താവനയെ തള്ളിയായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. ഗോഡ്‌സെ ദേശ്‌സ്‌നേഹിയാണെന്നും, എക്കാലവും അതങ്ങനെ തന്നെ ആയിരിക്കുമെന്നും പ്രഗ്യ പറഞ്ഞിരുന്നു. എന്നാല്‍ പ്രഗ്യയുടെ പരാമര്‍ശം ബിജെപി തള്ളിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ പറഞ്ഞിരുന്നു. സ്വാതന്ത്രത്തിന് ശേഷം നടന്ന ആദ്യ തീവ്രവാദി ആക്രമണമാണിത്. അയാള്‍ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തി. ഗാന്ധിയുടെ പേരക്കുട്ടിയായിട്ടാണ് ഞാന്‍ ഇക്കാര്യം ചോദിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

English summary
hegde would have been happy with this discussion says hegde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X