ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം
ബദരീനാഥ് : ഉത്തരാണ്ഡിലെ ബദരീനാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം. ഹരിദ്വാറിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. ഹെലികോപ്റ്ററിനുള്ളിലെ എഞ്ചിനീയറാണ് മരിച്ചത്.
രാവിലെ 7.45 ഓടു കൂടിയായിരുന്നു അപകടം. ടേക്ക് ഓഫ് ചെയ്ത ശേഷം മുകളിലേക്കു പോകാന്‍ കഴിയാതെ ഹെലികോപ്റ്റര്‍ നിലം പതിക്കുകയായിരുന്നു. യാത്രക്കാരും പൈലറ്റും സുരക്ഷിതരാണ്. 5 തീര്‍ത്ഥാടകരായിരുന്നു ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നത്.













Click it and Unblock the Notifications