മോശം കാലാവസ്ഥ; ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി തമിഴ്‌നാട്ടില്‍ ഇറക്കി
സത്യമംഗലം കടുവാ സങ്കേതത്തിന് സമീപമാണ് ഹെലികോപ്ടര്‍ ഇറക്കിയത്

ചെന്നൈ: ആത്മീയ നേതാവും ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി തമിഴ്‌നാട്ടില്‍ ഇറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് രാവിലെ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ ആണ് ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്.
മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും ദ്രുതപരിശോധനയ്ക്ക് ശേഷമാണ് ഹെലികോപ്റ്റര്‍ പറന്ന് ഉയര്‍ന്നത് എന്നും അധികൃതര്‍ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ യാത്ര പുനരാരംഭിച്ചത് എന്നും ഈറോഡ് കളക്ടര്‍ എം ആര്‍ എച്ച് കൃഷ്ണനുണ്ണി പറഞ്ഞു.

മോശം കാലാവസ്ഥ തടസമായി
മോശം കാലാവസ്ഥ കാരണം പൈലറ്റിന് കൂടുതല്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല എന്നും അതിനാലാണ് അടിയന്തര ലാന്റിംഗ് നടത്തിയത് എന്നും കടമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി വടിവേല്‍ കുമാര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോയില്‍ ശ്രീ ശ്രീ രവിശങ്കര്‍ തന്റെ അനുയായികളോടൊപ്പം ഹെലികോപ്റ്ററിന് സമീപം നില്‍ക്കുന്നതും അവിടെ തടിച്ചുകൂടിയ നാട്ടുകാരുമായി സംസാരിക്കുകയും ചെയ്യുന്നത് കാണാം.

സംഭവം കുംഭാഭിഷേകത്തിന് പോകവെ
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. 50 മിനിറ്റിന് ശേഷമാണ് പിന്നീട് ശ്രീ ശ്രീ രവിശങ്കര്‍ യാത്ര പുറപ്പെട്ടത്. ശ്രീ ശ്രീ രവിശങ്കര്‍ ശ്രീ ബൃഹന്നായകി അംബികാ സമേത ശ്രീ ആന്ധ്രാ കപാലീശ്വര സ്വാമി ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് പോകവെ ആണ് സംഭവം എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയാണ് യാത്രക്ക് ഭംഗം വരുത്തിയത് എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറയുന്നു.

പരിപാടികളില്‍ മാറ്റമില്ല
യാത്ര പുനരാരംഭിച്ച ശ്രീ ശ്രീരവിശങ്കര്‍ മുന്‍ നിശ്ചയിച്ച പരിപാടികളില്‍ എല്ലാം പങ്കെടുക്കുകയും ചെയ്തു. സത്യമംഗലത്തിന് സമീപം കടമ്പൂര്‍ മലയോര പട്ടണത്തിലെ ഉഗിനിയം ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനത്താണ് ഹെലികോപ്ടര്‍ അടിയന്തരമായി ലാന്റ് ചെയ്തത്.

യാത്ര വൈകിയത് 50 മിനിറ്റ്
50 മിനിറ്റിന് ശേഷമാണ് പിന്നീട് യാത്ര പുറപ്പെട്ടത്. ശ്രീ ശ്രീ രവിശങ്കറിനെ കൂടാതെ വേറെ മൂന്ന് പേരും ഹെലികോപ്ടറിലുണ്ടായിരുന്നു. 1981 ലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സ്ഥാപിതമാകുന്നത്. സ്വകാര്യ ഹെലികോപ്റ്ററില്‍ ബെംഗളൂരുവില്‍ നിന്ന് തിരുപ്പൂരിലേക്ക് പോവുകയായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. ശ്രീ ശ്രീ വിശങ്കറിനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് സഹായികളും പൈലറ്റുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്












Click it and Unblock the Notifications