പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
യുപി; പരിശീലനത്തിൻറെ ഭാഗമായി പറത്തിയ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. അമേഠിയിലെ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടായ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (ഇജിആർയുഎ) യുടെ ഹെലികോപ്റ്ററാണ് തകർന്നത്. കൊണാർ സരൺ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. അസംഘഡിലാണ് അപകടനം നടന്നത്.
നാല് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രാവിലെ 11.20 ഓടെയാണ് അപകടം നടന്നത്. സരായ് മീർ മേഖലയിലെ പാടത്തായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്. പൈലറ്റ് സംഭവ സ്ഥത്ത് തന്നെ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർ വിമാനത്തിൽ നിന്ന് പാരച്ചൂട്ടിൽ ചാടി രക്ഷപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Recommended Video
unlock 4.0 in india from today | Oneindia Malayalam












Click it and Unblock the Notifications