കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മരണം, അപകടം യന്ത്രത്തകരാറിനെ തുടര്‍ന്നെന്ന് സൂചന

മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മരണം. മുംബൈ ആരെയ് കോളനിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. യന്ത്രത്തകരാറാണ് അപകടത്തിനു കാരണം

  • By Gowthamy
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ഗോരേഗാവില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മരണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു സ്ത്രീയും പൈലറ്റുമാണ് മരിച്ചത്. നാലു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഗോരെഗാവിനടുത്തുള്ള ആരെയ് കോളനിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമെന്നാണ് സൂചന. അപായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇടിച്ച് ഇറക്കുകയായിരുന്നു.

helecopter crash

അമന്‍ ഏവിയേഷന്റെ റോബിന്‍സണ്‍ ആര്‍ 44 എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നത്. ജുഹു എയര്‍പോര്‍ട്ടില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര ആരംഭിച്ചത്. 1922ല്‍ നിര്‍മ്മിച്ച റോബിന്‍സണ്‍ 44 പവന്‍ ഹാന്‍സിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. പിന്നീടാണ് അമന്‍ ഏവിയേഷന്‍ ഇത് സ്വന്തമാക്കിയത്. വിനോദയാത്രകള്‍ക്കാണ് ഇത് ഉപയോഗിച്ചിരുന്നത്.

ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി നശിച്ചു. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയത്. ജനങ്ങള്‍ അധികം ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

English summary
A woman and the pilot were killed while two others injured when a helicopter crashed in Mumbai’s Aarey Colony area of Goregaon on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X