താനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു മരണം
മുംബൈ: താനെയിലെ മുര്‍ബാദ് തെഹ്‌സിലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു മരണം. യുനൈറ്റഡ് ഹെലി ചാര്‍ട്ടേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബെല്‍ 212 വിമാനമാണ് തകര്‍ന്നത്.
ഞായറാഴ്ച രാവിലെ വിലെ പാര്‍ലയില്‍ നിന്നും ഔറംഗാബാദിലേക്ക് തിരിച്ച ഹെലികോപ്റ്റര്‍ ടേക് ഓഫ് ചെയ്ത് 15 മിനിറ്റിനുള്ളില്‍ കാണാതാവുകയായിരുന്നു. അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഹൈ ടെന്‍ഷന്‍ വയറില്‍ തട്ടിയതാണ് അപകടത്തിനു കാരണം. വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടതായി ഐബിഎന്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ജനത്തിരക്കുള്ള പ്രദേശത്താണ് ഹെലികോപ്റ്റര്‍ പതിച്ചതെങ്കില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.












Click it and Unblock the Notifications