കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റ് വെക്കാത്ത 2 പെണ്‍കുട്ടികള്‍ക്ക് കിട്ടിയത് എട്ടിന്റെയല്ല, പതിമൂന്നിന്റെ പണി.. കാണൂ...!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഹെല്‍മറ്റ് വെക്കാതെയും സിഗ്നല്‍ തെറ്റിച്ചും വണ്ടിയോടിച്ച ശേഷം പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി. പതിമൂന്ന് ചാര്‍ജ്ജുകളിലാണ് പോലീസ് പെണ്‍കുട്ടികളെ ചേസ് ചെയ്ത് പിടിച്ച് പിഴ വാങ്ങിയത്. ഐ ടി നഗരമായ ബെംഗളൂരുവിലാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

കുമാരസ്വാമി ലേ ഔട്ടിലുളള ദയാനന്ദ് സാഗര്‍ എഞ്ചിനീയറിങ് കോളേജിലെ രണ്ട് വിദ്യാര്‍ഥികളാണ് കഥയിലെ വില്ലത്തിമാര്‍. സരാക്കി ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു ഇവര്‍. വണ്ടി ഓടിച്ചിരുന്ന പെണ്‍കുട്ടിയും പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടിയും ഹെല്‍മറ്റ് വെച്ചിരുന്നില്ല. ട്രാഫിക് പോലീസ് ഓഫീസര്‍ കൈ കാണിച്ചിട്ടും ഇവര്‍ വണ്ടി നിര്‍ത്തിയില്ല. പിന്നീടെന്തുണ്ടായി.

helmet

കുമാരസ്വാമി പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ കൃഷ്ണയ്യയാണ് പെണ്‍കുട്ടികളോട് വണ്ടി നിര്‍ത്താനായി ആവശ്യപ്പെട്ടത്. എന്നാല്‍ നിര്‍ത്താനെന്ന ഭാവേന വണ്ടിയുടെ വേഗത കുറച്ച ഇവര്‍ കൃഷ്ണയ്യയുടെ അടുത്തെത്തിയതും വേഗത്തില്‍ ഓടിച്ചുപോയി. കൃഷ്ണയ്യ ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. ഫുട്പാത്തില്‍ നിന്നിരുന്ന ചിലരെ പെണ്‍കുട്ടികള്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു. ഈ ബഹളത്തിനിടെ പെണ്‍കുട്ടികള്‍ സ്‌കൂട്ടറുമായി കടന്നുകളയുകയും ചെയ്തു.

സമീപത്തെ ഏതോ കോളേജിലെ വിദ്യാര്‍ഥിനികളാണ് എന്ന് തോന്നിയതിനാല്‍ കൃഷ്ണയ്യ ദയാനന്ദ സാഗര്‍ കോളജിന്റെ ഗെയ്റ്റിലേക്ക് പോയി അവിടെ വെച്ച് പെണ്‍കുട്ടികളെ പിടികൂടുകയായിരുന്നു. ഇവര്‍ ഹെല്‍മറ്റ് വെച്ചിരുന്നില്ല. വണ്ടിയുടെ പേപ്പറുകള്‍ ഒന്നും കയ്യിലുണ്ടായിരുന്നില്ല. വണ്ടി ഓടിച്ചിരുന്ന കുട്ടിക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതും ആളുകളെ ഇടിച്ചതും പോലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയതും എല്ലാം ചേര്‍ത്ത് 13 വകുപ്പുകളിലായി 3400 രൂപയുടെ പിഴയടക്കേണ്ടി വന്നു ഈ പെണ്‍കുട്ടികള്‍ക്ക്.

English summary
Helmet-less college girls penalised Rs 3400 in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X