കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റും, ബെല്‍റ്റും നിര്‍ബന്ധം; നിബന്ധനകള്‍ ഇങ്ങനെ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബൈക്കില്‍ സഞ്ചരിക്കാന്‍ ഇനി മുതല്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് കുട്ടികള്‍ക്കും നിര്‍ബന്ധമാക്കുകയാണ് ചെയ്യുക.

സീരിലയലുകളുടെ നിലവാരത്തകര്‍ച്ച ചര്‍ച്ചയാകണോ?: അതും ഒരു കച്ചവടമാണ്, നടന്‍ ഡോ. ഷാജു പറയുന്നുസീരിലയലുകളുടെ നിലവാരത്തകര്‍ച്ച ചര്‍ച്ചയാകണോ?: അതും ഒരു കച്ചവടമാണ്, നടന്‍ ഡോ. ഷാജു പറയുന്നു

ഒന്‍പത് മാസം മുതല്‍ നാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്കും പുതിയ നിയമഭേദഗതി പ്രകാരം ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബിഐഎസ് നിലവാരത്തിലുള്ള ഹെല്‍മാറ്റായിരിക്കണം കുട്ടികള്‍ ഉപയോഗിക്കേണ്ടത്. വാഹനം ഓടിക്കുന്ന ആളെയും കുട്ടികളെയും ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കും. നാല് വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോഴാണ് ഈ നിബന്ധനകള്‍. സൈക്കിള്‍ സവാരിക്കുള്ള ഹെല്‍മറ്റും നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

1

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഈ കരട് അനുസരിച്ച് കുട്ടികളുമായി യാത്ര ചെയുമ്പോള്‍ ഇരുചക്ര വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററില്‍ കൂടരുതെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ സുരക്ഷാ ഹാര്‍നസ് വസ്ത്രവും ധരിക്കണം. അത് ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവര്‍ ധരിക്കേണ്ട ലൂപ്പുകളും ഉപയോഗിച്ച് ക്രമീകരിക്കാവുന്നതായിരിക്കണം ഇത്. അങ്ങനെ കുട്ടിയുടെ മുകള്‍ഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നു. ഈ കരട് നിയമങ്ങളില്‍ എന്തെങ്കിലും എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും ഉണ്ടെങ്കില്‍ അറിയാക്കാണമെന്നും ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.

മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണം; നംവംബര്‍ 9 മുതല്‍ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരംമിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കണം; നംവംബര്‍ 9 മുതല്‍ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം

2

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദ് ചെയ്യാനുള്ള അധികാരവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്ന ആള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസം അയോഗ്യത കല്‍പ്പിക്കുകയും ചെയ്യാം എന്നാണ് നിയമം. മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുളള അധികാരം ഉപയോഗിച്ച് 1000 എന്നുള്ളത് കേരളത്തില്‍ പിഴത്തുക 500 രൂപയായി കുറച്ചിരുന്നു.എന്നാല്‍ പിഴയടച്ചാലും ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റെഫ്രഷര്‍ ട്രെയിനിംഗ് കോഴ്സ്, കമ്മ്യൂണിറ്റി സര്‍വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നിന്നും ഡെൈൃവര്‍ ഒഴിവാകുന്നില്ല. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുമാകും.

എന്റെ പക്വത അളക്കാന്‍ ആരെയും നിയമിച്ചിട്ടില്ലെന്ന് ആര്യ; മുരളീധരനെതിരെ നിയമ നടപടിയുമായി മുന്നോട്ട്എന്റെ പക്വത അളക്കാന്‍ ആരെയും നിയമിച്ചിട്ടില്ലെന്ന് ആര്യ; മുരളീധരനെതിരെ നിയമ നടപടിയുമായി മുന്നോട്ട്

3

എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ 20 ശതമാനത്തോളം കുറയ്ക്കുവാന്‍ കഴിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹെല്‍മെറ്റ് വെക്കണമെന്ന ബോധവല്‍ക്കരണവുമായി നിരവധി സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ബന്ധമാക്കിയിരുന്നു. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. കൂടാതെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വാ തുറക്കേണ്ടി വരുമ്പോൾ ഫെമിനിസ്റ്റുകൾ ബീഡി കത്തിക്കലാ പതിവ്';റിമ ചിത്രത്തിന് താഴെ 'ആങ്ങളമാരുടെ കരുതൽ'വാ തുറക്കേണ്ടി വരുമ്പോൾ ഫെമിനിസ്റ്റുകൾ ബീഡി കത്തിക്കലാ പതിവ്';റിമ ചിത്രത്തിന് താഴെ 'ആങ്ങളമാരുടെ കരുതൽ'

Recommended Video

cmsvideo
'Helmet mounted cameras are ILLEGAL'; Kerala RTO | Oneindia Malayalam
4

നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്. ഈ നിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുമുണ്ടായിരുന്നു. കേന്ദ്രനിയമത്തിന് അനുസൃതമായി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

കൊണ്ടോട്ടിയിലെ പീഡനശ്രമം: പതിനഞ്ചുകാരൻ പിടിയിൽ, പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്കൊണ്ടോട്ടിയിലെ പീഡനശ്രമം: പതിനഞ്ചുകാരൻ പിടിയിൽ, പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്

English summary
Helmets and belts are mandatory when riding a bike with children; The terms are as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X