കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 ദിവസത്തിനുള്ളില്‍ പണമില്ലെങ്കില്‍ മകളുടെ ചികിത്സ നടക്കില്ല, സഹായം അഭ്യര്‍ത്ഥിച്ച് രക്ഷിതാക്കള്‍

പത്ത് മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് രക്ഷിതാക്കള്‍

Google Oneindia Malayalam News

ഇപ്പോള്‍ സമയമളന്നാണ് ഞങ്ങള്‍ കഴിയുന്നത്. എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി മകളെ ചേര്‍ത്തുപിടിയ്ക്കും കാരണം 15 ദിവസത്തിനുള്ളില്‍ കൂടുതല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് അവളെ പോകാന്‍ അനുവദിക്കേണ്ടിവരില്ല. കടന്നുപോകുന്ന ഓരോ ദിനങ്ങളും പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പത്ത് മാസം പ്രായമായ ഞങ്ങളുടെ ചേതനയറ്റ ശരീരം എങ്ങനെ കാണേണ്ടിവരുമെന്ന ഭയപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലാണ്.

നിങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വഴി അവരുടെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കണ്ണുനീരുതുടച്ചുകൊണ്ട് സുമയ്യയുടെ അമ്മ ഈ ജീവിതകഥ നിങ്ങള്‍ക്ക് മുമ്പില്‍ പങ്കുവെയ്ക്കുന്നത്.

sumayya3-

അവള്‍ ജനിച്ച മനോഹരമായ ദിവസത്തെക്കുറിച്ചാണ് ഞാനിപ്പോഴും ഓര്‍ക്കുന്നത്. 2016 ജൂലൈ 13നാണ് ഞങ്ങളുടെ കുടുംബത്തിന് സുമയ്യ, കുല്‍സു എന്നീ രണ്ട് ഇരട്ടക്കുട്ടികളെ ലഭിച്ചത്. അതോടെയാണ് ഇരട്ടക്കുട്ടികളുടെ രക്ഷിതാക്കളാവുന്നതിലെ സന്തോഷം ഞങ്ങള്‍ തിരിച്ചറിഞ്ഞത്. അവര്‍ പരസ്പരം പുഞ്ചിരിക്കുമ്പോഴും സന്തോഷം പങ്കുവെയ്ക്കുമ്പോഴും ഉരുണ്ടുകളിയ്ക്കുമ്പോഴും ഞങ്ങളുടെ സന്തോഷം ഇരട്ടിയായി. എന്നാല്‍ ഇത് ഒമ്പത് മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഒമ്പത് മാസം പിന്നിട്ടതോടെയാണ് സുമയ്യയുടേയും കുല്‍സുവിന്‍റെയും വളര്‍ച്ചയില്‍ വ്യത്യാസങ്ങള്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങിയത്.

ഒമ്പതാം മാസമായ മെയില്‍ കുല്‍സും ഇരിക്കാനും തലയുയര്‍ത്താനും ആരംഭിച്ചു. എന്നാല്‍ അല്‍പ്പം താമസിച്ചാലും സുമയ്യയും ഇരിക്കാനും തലയുയര്‍ത്താനും ആരംഭിക്കുമെന്നും കരുതി കാത്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കുല്‍സും ഇരിക്കാനും മറ്റും ആരംഭിച്ചെങ്കിലും സുമയ്യ നിലത്ത് എഴുന്നേറ്റിരിക്കാനാവാതെ ഉരുണ്ടുകളിക്കുക മാത്രം ചെയ്തു. ഇതാണ് എന്തുകൊണ്ടാണ് സുമയ്യ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കാത്തതെന്ന ചിന്തയില്‍ ഞങ്ങളെയെത്തിച്ചത്. പിന്നീട് എഴുന്നേല്‍പ്പിച്ച് ഇരുത്താന്‍ ഞാന്‍ ശ്രമിച്ചപ്പോഴൊക്കെയും അവള്‍ വേദനകൊണ്ട് കരഞ്ഞുകൊണ്ടേയിരുന്നു. മുമ്പൊരിക്കലും അവള്‍ അതുപോലെ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. ആ ദിവസത്തിന് ശേഷം എന്‍റെ മനസ് വേദനിക്കാന്‍ തുടങ്ങി, അതോടെ എന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞു.

 sumayya2

പിറ്റേ ദിവസം മുതല്‍ സുമയ്യയുടെ നിറം നീലയാവാന്‍ തുടങ്ങി, അതോടെ ഏതോ നരകത്തിലാണ് ഞാനെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഒരു അമ്മയെന്ന നിലയില്‍ എന്‍റെ മനസ്സ് ഓരോ സമയത്തും ഭയാനകമായ കാര്യങ്ങള്‍ മാത്രം സങ്കല്‍പ്പിക്കാന്‍ തുടങ്ങി. പിന്നീട് എന്‍റെ മകള്‍ മരിക്കാന്‍ പോകുകയാണെന്ന് എനിക്ക് ബോധ്യമായിത്തുടങ്ങിയിരുന്നു. എന്നാല്‍ ദൈവം ഒരിക്കലും​ ഒരമ്മയെ അത്തരത്തില്‍ നരകത്തിലേയ്ക്ക് തള്ളിവിടില്ലെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിയ്ക്കുകയും ചില പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്നാണ് മകളുടെ ഹൃദയത്തില്‍ ദ്വാരമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. രോഗനിര്‍ണ്ണയം നടത്തിയെങ്കിലും ചികിത്സയ്ക്കായി 2,80,000 രൂപ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഞങ്ങള്‍ അത്രയും തുക ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു. പവര്‍ ലൂം ഫാക്ടറിയില്‍ നിന്ന് മാസം തോറും സുമ്മയയുടെ പിതാവിന് ലഭിക്കുന്ന 3000 രൂപയാണ് ഞങ്ങളുടെ കുടുംബത്തിന്‍റെ വരുമാനം. ഞാനൊരു വീട്ടമ്മയാണ്, എങ്ങനെയാണ് ഞങ്ങള്‍ക്ക് അത്രയധികം പണം സ്വരൂപിക്കാനാവുക?

ഇതൊരു ദുസ്വപ്നമാണെന്നും ഉറങ്ങി എഴുന്നേല്‍ക്കുന്നതോടെ അവസാനിക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. സാധാരണ ജീവിതത്തിലേയ്ക്ക് എത്തണമെന്നും മക്കള്‍ വളരുന്നത് കാണണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ എന്‍റെ ജീവിതത്തിലെ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു, വേദനനിറഞ്ഞ നിറഞ്ഞ സിറിഞ്ചുകളും ആശുപത്രി കിടക്കളുമായിരുന്നു ഞങ്ങളെ കാത്തിരുന്നത്.

 sumayya4-

ഇതോടെയാണ് മകളുടെ ചികിത്സയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചത്. ഞങ്ങളുടെ മകളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി നിങ്ങള്‍ ദയവായി സംഭാവന നല്‍കൂ. മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങളെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്തു. സുമയ്യയുടെ സിടി സ്കാനിംഗിന് വേണ്ടി വിവാഹത്തിന് എനിയ്ക്ക് ലഭിച്ച സ്വര്‍ണ്ണം മുഴുവന്‍ പണയം വെച്ചു. സുമയ്യയുടെ പിതാവ് സമ്പാദിക്കുന്ന പണമെല്ലാം ആശുപത്രി ബില്ലിനും മരുന്നിനുമായി ചെലവഴിച്ചു. സര്‍ക്കാരില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരിക്കല്‍ സര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. സഹായത്തിന് ബന്ധുക്കളെ സമീപിക്കുകയും സാധ്യമായ എല്ലാ വാതിലുകളിലും മുട്ടിയെങ്കിലും അവരെല്ലാം പുറം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. പിന്നീട് പണം തരാമെന്ന് പറഞ്ഞ ചിലര്‍ ഇപ്പോള്‍ തങ്ങളെ അവഗണിക്കാനും ആവശ്യപ്പെട്ടു. അവസാനം പരിഹരിക്കപ്പെടേണ്ട പ്രശ്നം ഞങ്ങളുടേത് മാത്രമായിത്തീര്‍ന്നു. ഞാനെന്‍റെ മകളെ സ്നേഹിക്കുകയും അവള്‍ക്ക് എല്ലാം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അവളുടെ ജീവന്‍ രക്ഷിക്കാന്‍ എനിക്ക് കഴിയുന്നില്ല. എനിക്ക് മുമ്പില്‍ കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്. എന്‍റെ മകളെ രക്ഷിക്കാന്‍ കേറ്റോയിലേയ്ക്ക് സംഭാവന നല്‍കൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X