കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്താര്‍ബുദം ബാധിച്ച മണികൃഷ്ണയെ സഹായിക്കൂ

  • By Desk
Google Oneindia Malayalam News

കഴിഞ്ഞമാസം കൃഷ്ണയുടെ വയറിൽ പെട്ടെന്ന് വേദന അനുഭവപ്പെട്ടു. മൂന്ന് ദിവസമായി അവൻ ചുമയ്ക്കുകയും വയറുവേദനയെപ്പറ്റി പരിഭവം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. മൂന്നാം ദിവസം, ശ്വസിക്കുവാൻ കൃഷ്ണയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, അവന്റെ അവസ്ഥ അത്യധികം വഷളാകുകയും ചെയ്തതുകൊണ്ട്, ആശങ്കാകുലരായ ഞങ്ങൾ അപ്പോൾത്തന്നെ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവിധ പരിശോധനകൾക്കൊടുവിൽ അവന്റെ ശ്വാസകോശങ്ങൾക്കുള്ളിൽ വെള്ളം കെട്ടിനിൽക്കുകയാണെന്നും, എത്രയും പെട്ടെന്ന് അതിനെ നീക്കംചെയ്യണമെന്നും ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു.

mani

ഒരു മാസംമുമ്പ് രോഗനിർണ്ണയം നടന്നതുമുതൽ എന്റെ 9 വയസ്സുകാരനായമണികൃഷ്ണ തുളച്ചുകയറുന്ന വേദനയാൽ ചിലപ്പോൾ പരിഭവിക്കും, അല്ലെങ്കിൽ മണിക്കൂറുകളോളം ആശുപത്രി ചുമരുകളെ നോക്കി കിടക്കും. കൂടുതലായി ആരോടും അവൻ സംസാരിക്കുകയോ പുഞ്ചിരിക്കുകയോ ചെയ്യാറില്ല. ശാരീരികമായി മാത്രമല്ല അസുഖം അവനെ തകർത്തുകളയുന്നത്, എന്നാൽ അവന്റെ മനസ്സമാധാനത്തെയും ഇല്ലാതാക്കിക്കളയുന്നു. ഒഴിവുകഴിവുകൾ ഞങ്ങൾക്കിപ്പോൾ തീർന്നുകഴിഞ്ഞു,ഒരു കുഞ്ഞിനെ അവന്റെ പ്രായത്തിനനുസരിച്ച് ഇഷ്ടപ്പെടുന്നത് കഴിക്കുന്നതിൽനിന്നും, തോന്നുന്നത് ചെയ്യുന്നതിൽനിന്നും എങ്ങനെ തടയുമെന്നാണ് നമ്മൾ വിചാരിക്കുന്നത്? ചികിത്സ താങ്ങുവാൻപോലും കഴിയാതിരിക്കുമ്പോൾ സുഖംപ്രാപിക്കും എന്ന് എങ്ങനെയാണ് അവനെ വിശ്വസിപ്പിക്കേണ്ടത്?

mani

4 ലിറ്റർ വെള്ളം അവന്റെ ശ്വാസകോശങ്ങളിൽനിന്നും അവർ നീക്കംചെയ്തു, തുടർന്ന് പരിശോധനയ്ക്കായി അതിനെ അയയ്ക്കുകയും ചെയ്തു. ലുക്കീമിയ എന്ന ഒരുതരം രക്താർബുദത്താൽ കൃഷ്ണ കഷ്ടപ്പെടുകയാണെന്ന് ആ പരിശോധനകൾ സ്ഥിരീകരിച്ചു. ഭാരിച്ച തുകയായ 15 ലക്ഷം രൂപ (21,885 ഡോളർ) ചിലവുവരുന്ന കീമോതെറാപ്പിയാണ് അവന്റെ അസുഖത്തിനുള്ള ഒരേയൊരു രോഗശാന്തി.

mani

എന്റെ മകന് വിധേയമാകേണ്ടിയിരിക്കുന്ന കീമോതെറാപ്പി പ്രവർത്തനങ്ങൾ വളരെ ചിലവേറിയതാണ്, എന്നാൽ ഞങ്ങൾക്കാണെങ്കിലോ ഈ ചികിത്സയ്ക്കുവേണ്ടി നൽകുവാനായി ഒന്നുംതന്നെയില്ല. മാത്രമല്ല അവന്റെ അവസ്ഥയായ രക്താർബുദത്തെപ്പറ്റി അവനിൽനിന്നും ഒളിച്ചുവയ്ക്കാൻ കള്ളങ്ങളും ഇനി ബാക്കിയില്ല. ഞാനും എന്റെ ഭാര്യയുംചേർന്ന് പ്രതിമാസം 20,000 രൂപയാണ് സമ്പാദിക്കുന്നത്. വിമാനത്താവളത്തിലെ ഒരു ജോലിക്കാരനാണ് ഞാൻ, എന്റെ ഭാര്യ സാരികൾ വിൽക്കുന്ന ജോലിയാണ് ചെയ്യുന്നത്.

mani

എന്റെ മകന്റെ രക്താർബുർദചികിത്സയ്ക്ക് മരുന്നുവാങ്ങാൻ ഭക്ഷണംപോലും ഞങ്ങൾ ഒഴിവാക്കി സ്വരുക്കൂട്ടുന്ന പണം മതിയാകില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും, അവന്റെ വൈദ്യചികിത്സയ്ക്കായി സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും ഞാൻ പണം വായ്പയെടുത്തു. അവനുവേണ്ടി മരുന്ന് വാങ്ങുന്നതിനായി ഭക്ഷണംപോലും ഞങ്ങൾ വേണ്ടെന്നുവച്ചു. സ്വയം പട്ടിണികിടന്ന് ഞങ്ങൾ മരണത്തിന്റെ വക്കോളമെത്തിയാലും, പറയപ്പെടുന്ന തുക ഉണ്ടാക്കുവാൻ ഞങ്ങൾക്കാകില്ല.

mani

മാരകമായ ഈ രോഗത്തെ എതിരിട്ട് എന്റെ കുഞ്ഞിനെ രക്ഷിക്കാൻ നിങ്ങളുടെ പ്രാർത്ഥനയും സംഭാവനകളും എന്റെ കുഞ്ഞിന് വേണം. ആരോഗ്യമുള്ള പുഞ്ചിരിക്കുന്ന ഒരു കുട്ടിയായി മണികൃഷ്ണയെ വീട്ടിലേക്ക് മടക്കിക്കൊണ്ട് പോകുവാനുള്ള എന്റെ പ്രയത്‌നങ്ങളിൽ നിങ്ങൾ ദയവായി സഹായിച്ചാലും.

mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X