ഗേള്‍ഫ്രണ്ടിനെ വിവാഹം കഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കനിയണം!!!മോദി വിചാരിച്ചാലെ നടക്കൂ....
കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലൂടെ ഒട്ടേറെ പരാതികളാണ് ദിനംപ്രതി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്നത്.
ചണ്ഡീഗഢ്: തന്റെ ഗേള്‍ഫ്രണ്ടിനെ വിവാഹം കഴിക്കാന്‍ പ്രധാനമന്ത്രി മോദിജീ സഹായിക്കണമെന്നാണ് ചണ്ഡീഗഢില്‍ നിന്നുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ അപേക്ഷ. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലൂടെ ചണ്ഡീഗഢില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച രസകരമായ പരാതികളിലൊന്ന് മാത്രമാണിത്.
കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലൂടെ ഒട്ടേറെ പരാതികളാണ് ദിനംപ്രതി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്നത്. പ്രധാനമന്ത്രിക്ക് നേരിട്ട് പരാതി ലഭിക്കുന്ന വിധത്തിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ചണ്ഡീഗഢില്‍ നിന്നുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് തന്റെ പ്രണയിനിയെ സ്വന്തമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാഹം കഴിക്കാന്‍...
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ തന്റെ വിവാഹം നടത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് യുവാവിന്റെ അപേക്ഷ. നഴ്‌സായി ജോലി ചെയ്യുന്ന ഗേള്‍ഫ്രണ്ടിനെ വിവാഹം കഴിക്കണം. അതിനായി പെണ്‍കുട്ടിയുടെയും തന്റെയും മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ പ്രധാനമന്ത്രി പ്രത്യേക ദൂതന്മാരെ വീടുകളിലേക്ക് അയക്കണമെന്നും വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യത്യസ്ത പരാതികള്‍...
ചണ്ഡീഗഢ് സിറ്റി പോലീസിന് ഹെലികോപ്റ്റര്‍ നല്‍കണമെന്നാണ് മറ്റൊരു നഗരവാസി പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുണ്ടായാല്‍ സ്ഥലത്ത് പെട്ടെന്ന് എത്താനായി പോലീസിന് ഹെലികോപ്റ്റര്‍ അനുവദിക്കണമെന്നാണ് ആവശ്യം.

നടപടിയില്ലെന്ന് പരാതി...
തന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും അനുവാദമില്ലാതെ ആരോ പൂക്കള്‍ പറിക്കുന്നുണ്ടെന്നും, സംഭവത്തില്‍ നടപടിയെടുക്കുന്നില്ലെന്നുമാണ് മറ്റൊരാളുടെ പരാതി.

പലതും നിസാരകാര്യങ്ങള്‍...
പ്രധാനമന്ത്രിയുടെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലൂടെ ഏകദേശം 400ഓളം പരാതികളാണ് ചണ്ഡീഗഢില്‍ നിന്നും മാത്രം ലഭിക്കുന്നത്. എന്നാല്‍ പല പരാതികളും നിസാര കാര്യങ്ങളുടെ പേരിലുള്ളതാണെന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications