കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു നേരത്തെ ഭക്ഷണത്തിന് സഹായിക്കൂ... കുട്ടികളുടെ ഭാവി നിർമ്മിക്കാം, ബാലവേല തടയാം!!

  • By Kishor
Google Oneindia Malayalam News

തമിഴ്നാട്ടിലെ ചേരിയിൽ കഴിയുന്ന കുട്ടിയാണ് യദു. യദുവിന്റെ അച്ഛൻ ദിവസ വേതനത്തിനായി പണിയെടുക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് യദുവിനെ സ്കൂലിലയച്ച് പഠിപ്പിക്കാൻ കഴിയില്ല. വിദ്യാഭ്യാസം കുട്ടിക്ക് താൽപ്പര്യമുള്ള കാര്യവുമാണ്. സ്പോർട്സിൽ താൽപ്പര്യമുള്ള യദുവിന് ഭാവിയിൽ ഒരു കായിക താരമാകാനാണ് താൽപ്പര്യം.

യദുവിന്റെ മാതാവ് വേലക്കാരിയായിട്ടാണ് ജോലി ചെയ്യുന്നത്. ചുറ്റുമുള്ള വാടുകളിൽ ജോലിക്ക് പോകുമ്പോൾ അമ്മയെ സഹായിക്കാൻ യദുവും കൂട്ടിന് പോകും. അടുത്തുള്ള വീടുകളിലെ കുട്ടികളുമായി കളിക്കുകയും പഠിക്കുകയും ചെയ്യുന്ന യദുവിന് പെട്ടെന്ന തന്നെ എല്ലാ കാര്യങ്ങളും സ്വായത്തമാക്കാനുള്ള കഴിവുണ്ടെന്ന് ജോലിക്കുന്ന പോകുന്ന വീട്ടിലെ യുവതി യദുവിന്റെ അമ്മയോട് പറഞ്ഞു. എന്നാൽ മൂന്ന് നേരം ആഹാരം കൊടുക്കാൻ പോലും വകയില്ലെന്നും പിന്നെങ്ങിനെ സ്കൂളിലേക്ക് അയക്കുമെന്നായിരുന്നു യദുവിന്റെ അമ്മയുടെ മറുപടി.

photo

ഒരു ദിവസം യദുവിന്റെ അമ്മയോട് മറ്റൊരു സ്ത്രീ പറഞ്ഞതാണ് മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്. സർക്കാർ പ്രൈമറി സ്കൂളിൽ യദുവിനെ ചേർക്കണമെന്നും സൗജന്യമായി വിദ്യാഭ്യാസം ലഭിക്കുമെന്നും പെട്ടെന്ന് തന്നെ സ്കൂലിൽ ചേർക്ക്ണമെന്നും യുവതി ആവശ്യപ്പെട്ടു. ഇപ്പോൾ യദു മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. അവൻ വളരെ സന്തോഷവാനാണ്, അവന്റെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുള്ള പ്രവർത്തിയാലാണ് ഇപ്പോൾ യദു.

എല്ലാ ദിവസവും യദുവിന് സ്കൂളിൽ നിന്ന് ഭക്ഷണം ലഭിക്കുന്നുണ്ട്. 'അന്നമിത്ര' എന്ന പദ്ധതിയിലൂടെയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നത്. നല്ല ഗുണമുള്ള സ്വാദിഷ്ടമായ ഭക്ഷണമാണ് അന്നമിത്ര പദ്ധതിയിലൂടെ കുട്ടികൾക്ക് നൽകി പോരുന്നത്. നിരവധി പേരാണ് ദാരിദ്ര്യം കാരണം സ്കൂലിലേക്ക് പോകാൻ കഴിയാതെ ജീവിച്ചിരുന്നത്. ഇപ്പോൾ എല്ലാ കുട്ടികളും സ്കൂളുകളിലേക്ക് എത്തി തുടങ്ങി.

ഇന്തിയയിലെ ഒരു കുട്ടിക്കും ദാരിദ്ര്യം കാരണം വിദ്യാഭ്യാസം ലഭിക്കാതെ പോകരുതെന്നാണ് പദ്ധതിയുടെ മുദ്രാവാക്യം. അന്നമിത്രയും ഇിതിന് വേണ്ടിയാണ് പോരാടുന്നത്. ഇപ്പോൾ നിങ്ങളുടെ അവസരമാണ്. ഇത്തരം കുട്ടികളെ സഹായിക്കാം. യദുവിനെ പോലുള്ള വിത്യസ്തരായ കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം നൽകാം. ഒരു നേരത്തെ ആഢംബര ഭക്ഷണത്തിന്റെ ചിലവ് നൽകിയാൽ നിങ്ങളുടെ ജീവിതത്തിൽ വ്യത്യാസങ്ങളൊന്നും ഉണ്ടാവില്ല. എന്നാൽ പത്ത് കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് ഉപകരിക്കും.

സംഭാവന നൽകൂ... മറ്റുള്ളവരുടെ ഭാവി നിർമ്മിക്കൂ..

ആധായ നികുതി നിയമത്തിലെ 80G പ്രകാരം 50% നികുതി ഇളവും ലഭിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X